രുചിയും രുചിയിടങ്ങളും കാട്ടിത്തരാന്‍ ഒരു മൊബൈല്‍ ആപ്പ്

By Web DeskFirst Published Nov 1, 2016, 6:11 AM IST
Highlights

യാത്ര ചെയ്യുമ്പോള്‍ വിശ്വസിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടാറുണ്ടോ..? ഇനി വിഷമിക്കേണ്ട നിങ്ങളുടെ മൊബൈലില്‍ ടേസ്റ്റീസ്‌പോട്‌സ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമാകും. പ്രവര്‍ത്തനം തുടങ്ങി വെറും 60 ദിവസങ്ങള്‍ കൊണ്ടുതന്നെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചുതുടങ്ങിയ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ ഇന്ത്യയില്‍ തന്നെ ഒന്നാം നിര ആപ്പുകള്‍ക്കിടയില്‍ ഇടം പിടിച്ചു. ഫുഡ് ടെക് ശ്രേണിയില്‍ വെറും 60 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആപ്പാണ് ടേസ്റ്റി സ്‌പോട്‌സ്.

ഭക്ഷണപ്രിയരായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും പറഞ്ഞു തരുന്നു. എല്ലാ ഹോട്ടലുകളും ലിസ്റ്റ് ചെയ്യുന്ന ഒരു ആപ്പ് അല്ല ടേസ്റ്റിസ്പോട്ട്സ്. മറിച്ച് പല ഘടകങ്ങള്‍ പരിഗണിച്ച് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകള്‍ മാത്രം ആണ് ഇതില്‍ ലിസ്റ്റ് ചെയ്യുന്നത്.  

പരമ്പരാഗത ഭക്ഷണശാലകളേയും നാടന്‍ രുചിയിടങ്ങളേയും പരിചയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യം. രുചി വൈഭവം കൊണ്ട്  പ്രശസ്തമായ നാട്ടിന്‍ പുറങ്ങളിലെ നിരവധി ഒറ്റമുറി കടകള്‍ സൈറ്റില്‍ കാണാന്‍ കഴിയും.

ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ ഹോട്ടലിനെ കുറിച്ചും വിശദമായ കാഴ്ചപ്പാട് നല്‍കുന്ന അതി മനോഹരമായ ഒരു ചെറു വീഡിയോ, മികവാര്‍ന്ന ചിത്രങ്ങള്‍, വിശദമായ വിവരണം, അവിടുത്തെ പ്രധാന വിഭവങ്ങള്‍, അവിടെക്കുള്ള  റൂട്ട് മാപ്പ്, ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങി ഉള്‍പ്പെടുത്താവുന്ന പരമാവധി വിവരങ്ങള്‍ ഈ ആപ്പ് നല്‍കുന്നുണ്ട്

ഓരോ ഹോട്ടലിനെ കുറിച്ചും നിര്‍മാതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൂടാതെ, ആപ്പ് ഉപയോഗിച്ച മറ്റു ആളുകള്‍ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളും, ചിത്രങ്ങളും ആപ്പില്‍ കാണാം. ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവര്‍ക്കു അറിയുന്ന നല്ല ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കളിലൂടെ പങ്കുവെക്കാനും കഴിയും.

ഭക്ഷണ പ്രിയരും, ഫോട്ടോഗ്രാഫേഴ്‌സും, വീഡിയോ ഫോട്ടോഗ്രാഫേഴ്‌സും ഒക്കെ അടങ്ങുന്ന ഒരു സംഘം ഓരോ സ്ഥലങ്ങളിലും നേരിട്ട് സന്ദര്‍ശിച്ചാണ് ഈ ആപ്പിലേക്ക് വേണ്ട വിവരങ്ങള്‍ തയ്യാറാക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ മാത്രം ആണെങ്കിലും, ഉടനെ തന്നെ പ്രവര്‍ത്തനം കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും, ദുബായ് അടക്കമുള്ള മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആണ് നിര്‍മാതാക്കളുടെ പ്ലാന്‍, അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.

ആന്‍ഡ്രോയ്ഡ്, ഐ ഒഎസ് ആപ്പുകള്‍ കൂടാതെ വെബ് രൂപത്തിലും ടേസ്റ്റിസ്‌പോട്‌സ് ലഭ്യമാണ്. tastyspots.com/app എന്ന ലിങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം...

click me!