പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് മീന്‍പിടുത്ത വള്ളം നിര്‍മിച്ച് യുവാവ്

By Web DeskFirst Published Nov 10, 2017, 10:22 AM IST
Highlights

കാമറൂണ്‍: പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്ന് മീന്‍പിടുത്ത വള്ളങ്ങള്‍ നിര്‍മിച്ച് യുവാവ്. റോഡരുകിലും ജലശ്രോതസുകളിലും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ പരിസ്ഥിതിയ്ക്കും ഒപ്പം ആവാസ വ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. വലിച്ചെറിയരുതെന്നുള്ള നിര്‍ദേശം പലപ്പോളും പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല ദിവസം തോറും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുക കൂടിയാണ്. തന്റെ ഗ്രാമത്തിന് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ എങ്ങനെ ഉപകാര പ്രദമാക്കാമെന്ന ചിന്തയാണ് ഇസ്മായില്‍ എസ്മെ എന്ന യുവാവിനെ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് മീന്‍പിടുത്ത വള്ളമെന്ന ആശയത്തിലേയ്ക്ക് എത്തിച്ചത്. 

കാമറൂണിന് തെക്കു പടിഞ്ഞാറുള്ള ഡോലയിലെ മാഡിബ ആന്‍ഡ് നേച്ചര്‍ എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ കൂടിയാണ് ഇസ്മായില്‍ എസ്മെ. മൂന്ന് പേര്‍ക്ക് സഞ്ചാരിക്കാന്‍ സാധിക്കുന്ന 5 മീറ്റര്‍ നീളമുള്ള ചെറുവള്ളങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്.  ഇത്തരം ഒരു വള്ളം നിര്‍മിക്കുന്നതിന് ഏകദേശം ആയിരം ബോട്ടിലുകളാണ് വേണ്ടിവരിക.  മല്‍സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗമായ ഗ്രാമീണര്‍ക്കും ഇസ്മായിലിന്റെ ആശയത്തോട് യോജിപ്പാണ്. ഫൈബര്‍ വള്ളങ്ങളുടെ ചെലവ് കൂടുതലാണെന്നതും ഇവരെ ഇസ്മായിലിന്റെ ആശയത്തോട് അടുപ്പിക്കുന്നു. 

 

 

 

അമ്പത്താറായിരം രൂപയിലധികമാണ് ഫൈബര്‍ നിര്‍മിതമായ ചെറുവള്ളങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത്. മരനിര്‍മിതമായ വള്ളങ്ങളുടെ ചെലവും ഇതിനോട് അടുത്ത് തന്നെ വരും എന്നാല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നുള്ള ബോട്ടിന് വേണ്ടി ചിലവാക്കേണ്ടി വരുന്നത് പതിനായിരം രൂപയോളം മാത്രമാണ്. എന്നാല്‍ അതിശക്തമായ തിരമാലകളെ കുപ്പി വള്ളത്തിന് അതിജവിക്കാനാകുമോയെന്നാണ് ചിലരുടെ സംശയം. ഏതായാസും ഇസ്മായേലിന്റെ ആശയത്തിന് മികച്ച പിന്തുണയാണ് നാട്ടുകാര്‍ നല്‍കുന്നത്. ഈ സംഭവം കാമറൂണിലാണെങ്കിലും കേരളത്തിലും പരീക്ഷിക്കാവുന്നതാണ് ഇത്തരം പ്ലാസ്റ്റിക് കുപ്പി വള്ളങ്ങള്‍. 
 

click me!