പൂച്ച കാരണം മാറിടം നഷ്ടപ്പെട്ട യുവതി

By Web DeskFirst Published May 3, 2018, 9:47 AM IST
Highlights
  • പൂച്ച കാരണം തെരേസ എന്ന മധ്യവയസ്കയ്ക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടം
  • കാനഡയിലെ ഒട്ടാവയിലാണ് സംഭവം.

ഒട്ടാവ: പൂച്ച കാരണം തെരേസ എന്ന മധ്യവയസ്കയ്ക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടം. കാനഡയിലെ ഒട്ടാവയിലാണ് സംഭവം. അനിമല്‍ ഷെല്‍റ്റര്‍ ഹോമിലെ  ജോലിക്കാരിയാണു തെരേസ. ഇവിടുത്തെ ഒരു പൂച്ചയുമായി ഈ 48കാരി വളരെ ഇണക്കത്തിലായിരുന്നു. ഒരു ദിവസം  അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ടു തെരേസയുടെ മാറിടത്തില്‍ പോറലേല്‍ക്കുകയായിരുന്നു. 

രണ്ട് ദിവസം കഴിഞ്ഞ് വലതു മാറിടത്തില്‍ ചെറിയ മുഴ പ്രത്യക്ഷപ്പെട്ടു. വൈകാതെ ഇത് വേദനിക്കാന്‍ തുടങ്ങി. ചികിത്സയുടെ ഭാഗമായി മരുന്നുകളും, വേദനസംഹാരിയും കഴിക്കാന്‍ തുടങ്ങി. ഇതോടെ കടുത്ത പനിയും ഛര്‍ദ്ദിയും തുടങ്ങുകയായിരുന്നു.  വൈകാതെ മാറിടത്തിലെ ഒരു ഭാഗം അടര്‍ന്നു വീഴുന്ന അവസ്ഥയിലായി. ഇവിടുത്തെ കോശങ്ങള്‍ക്കു ജീവനില്ലാത്ത അവസ്ഥയില്‍ എത്തി. തുടര്‍ന്നു തെരേസയുടെ മാറിടം പൂര്‍ണ്ണമായും നഷ്ടമായിരുന്നു. 

മരിച്ചയാളുടെ ശരീരത്തിലെ കോശങ്ങള്‍ എടുത്തായിരുന്നു തെരേസയുടെ ശരീരത്തില്‍ വച്ചു പിടിപ്പിച്ചത്. ഇതോടെ ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തന്‍റെ രൂപമാറ്റത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യം ഉണ്ട് എന്ന് ഇവര്‍ പറയുന്നു. 100,000 ത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന ഒരു പ്രത്യേകാ രോഗാവസ്ഥയാണ് ഇവര്‍ക്കുണ്ടായത്.

പൈഡോര്‍മ ഗാന്‍ജറിസോം എന്ന രോഗവസ്ഥയായിരുന്നു ഇത്. തന്‍റെ പങ്കാളിയുടെ പൂര്‍ണ്ണമായ പിന്തുണ കൊണ്ടാണ് തനിക്കു ജീവിത്തിലേയ്ക്കു തിരിച്ചു വരാന്‍ സാധിച്ചത് എന്നു തെരേസ പറയുന്നു.

click me!