
അമ്പത്തിരണ്ടുകാരിയായ സ്ത്രീയ്ക്ക് രണ്ട് വര്‍ഷമായി നേരിട്ടിരുന്നത് കടുത്ത ജലദോഷമായിരുന്നു. അലര്‍ജിയാണെന്ന ധാരണയുടെ പുറത്ത് അവര്‍ അത് അവഗണിക്കുകയും ചെയ്തു. എന്നാല്‍ തലവേദന അസഹനീയമായതോടെയാണ് ഒമാഹ സ്വദേശിനി ഡോക്ടറെ സമീപിക്കുന്നത്.
ജലദോഷവും ചുമയും മൂക്കൊലിപ്പും അസാധാരണമായ നിലയില്‍ തുടരുന്നതും മൂക്കില്‍ നിന്ന് പോകുന്ന ഫ്ലൂയിഡും ശ്രദ്ധിച്ച ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തല്‍ നടത്തിയത്. കാന്‍ഡ്ര ജാക്സണ്‍ എന്ന യുവതിയ്ക്ക് മൂക്കിലൂടെ നഷ്ടമായിക്കൊണ്ടിരുന്ന് തലച്ചോറിലെ സ്രവങ്ങള്‍ ആയിരുന്നു. തലയോട്ടിയിലുണ്ടായ ചെറിയ ദ്വാരത്തിലൂടെയായിരുന്നു സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് മൂക്കിലെത്തുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പുണ്ടായ അപകടത്തിലാണ് കാന്‍ഡ്രയുടെ തലയോട്ടിയില്‍ ദ്വാരം ഉണ്ടാകുന്നത്. അപകടത്തില്‍ ഇവരുടെ മുഖം ഡാഷ് ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. അന്ന് കാര്യമായ പരിക്കുകള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് അന്ന് വിശദമായ പരിശോധനകള്‍ ഒന്നും നടത്തിയിരുന്നില്ല. പക്ഷേ അപകടത്തിന് കുറച്ച് ദിവസങ്ങളക്ക് ശേഷം ജലദോഷം ഉണ്ടായെങ്കിലും സാധാരണ ജലദോഷം മാത്രമായി കരുതിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.
തലച്ചോറിനും സ്പൈനൽ കോഡിനും സംരക്ഷണം നൽകുന്ന ഫ്ലൂയിഡാണ് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്. തലച്ചോറിലെത്തുന്ന അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ സഹായിക്കുന്നത് ഈ ഫ്ലൂയിഡാണ്. വിദഗ്ധ ശസ്ത്രക്രിയയിലൂടെ തകരാറ് പരിഹരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി.
തലച്ചോറിലെ സ്രവം അസാധാരണമായ അളവില്‍ നഷ്ടപ്പെടുന്നത് ജീവന് തന്നെ അപകടകരമായ അവസ്ഥയാണ്. മൂക്കില്‍ നിന്നും വയറില്‍ നിന്നും എടുത്ത കോശങ്ങള്‍ ഉപയോഗിച്ചാണ് തലയോട്ടിയിലുള്ള ദ്വാരം അടച്ചത്. തലവേദന ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ടെന്നും ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നുമാണ് യുവത് ശസ്ത്രക്രിയയ്ക്ക് ശേഷം പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam