സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക് എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
പാത്രങ്ങൾ കഴുകാനും പച്ചക്കറികളും മത്സ്യവും മാംസവും വൃത്തിയാക്കാനുമൊക്കെ സിങ്കാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ഉപയോഗം കൂടുന്നതിന് അനുസരിച്ച് സിങ്കിന്റെ തിളക്കവും നഷ്ടപ്പെടുന്നു. സിങ്ക് എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്കിൽ പറ്റിപ്പിടിച്ച അഴുക്കിനെയും കറയെയും എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കുഴച്ച് സിങ്കിൽ തേച്ചുപിടിപ്പിക്കാം ശേഷം ഉരച്ച് കഴുകിയാൽ മതി.
വിനാഗിരി
സിങ്കിൽ ബേക്കിംഗ് സോഡ വിതറിയതിന് ശേഷം അതിലേക്ക് വിനാഗിരി ഒഴിക്കണം ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.
നാരങ്ങ
പകുതി മുറിച്ച നാരങ്ങയിൽ ബേക്കിംഗ് സോഡ വിതറാം. ശേഷം ഇത് ഉപയോഗിച്ച് സിങ്ക് നന്നായി ഉരച്ച് കഴുകിയാൽ മതി.
ഒലിവ് ഓയിൽ
ഒലിവ് ഓയിൽ ഉപയോഗിച്ചും എളുപ്പം സിങ്ക് വൃത്തിയാക്കാൻ സാധിക്കും. നാനാവില്ലാത്ത സിങ്കിൽ ഒലിവ് ഓയിൽ തേച്ച് നന്നായി തുടച്ചെടുക്കാം. ഇത് സിങ്ക് കൂടുതൽ തിളക്കമുള്ളതാക്കുന്നു.
ഡിഷ് സോപ്പ്
കൂടുതൽ കറയും അഴുക്കും ഇല്ലെങ്കിൽ ഡിഷ് സോപ്പ് ഉപയോഗിച്ചും എളുപ്പം സിങ്ക് വൃത്തിയാക്കാൻ കഴിയും. ഡിഷ് സോപ്പും സ്‌പോഞ്ചും വെച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

