ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഫൈബർ അടങ്ങിയ പച്ചക്കറികൾ
ശരീരാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഫൈബർ. പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഫൈബർ കൂടുതലുള്ള പച്ചക്കറികൾ ഇവയാണ്.
15

Image Credit : Pixabay
ഗ്രീൻ പീസ്
വേവിച്ച ഗ്രീൻ പീസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കറിയിലോ സാലഡിലോ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.
25
Image Credit : Getty
വൻപയർ
വൻപയറിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
35
Image Credit : Getty
ബ്രൊക്കോളി
ബ്രൊക്കോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
45
Image Credit : Getty
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങളിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
55
Image Credit : Getty
വെള്ളക്കടല
വെള്ളക്കടലയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. സൂപ്പ്, സാലഡ് എന്നിവയിൽ ചേർത്ത് ഇത് കഴിക്കാവുന്നതാണ്. അതേസമയം വെള്ളത്തിൽ കുതിർക്കാൻ മറക്കരുത്.
Latest Videos

