ഭക്ഷണം വിഴുങ്ങാതെ ചവച്ചരച്ച് കഴിക്കൂ; ​​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Jan 17, 2019, 11:33 PM IST
Highlights

ഭക്ഷണം എപ്പോഴും ചവച്ചരച്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരം ചവച്ചരച്ച് കഴിച്ചാല്‍ ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്താനാകും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമായി വരികയുള്ളൂ. ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും. 

ആഹാരം എപ്പോഴും ചവച്ചരച്ച് കഴിക്കാതെ വിഴുങ്ങുന്ന ചിലരെ കണ്ടിട്ടുണ്ട്. അത് നല്ലശീലമല്ല. ആഹാരം നല്ലത് പോലെ ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെത്തന്നെ ഇതു ബാധിക്കും. ആഹാരം ചവച്ചരച്ച് കഴിച്ചാല്‍ ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്താനാകും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമായി വരികയുള്ളൂ.

ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍, വയറു നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറില്‍ ഉണ്ടാകില്ല. ഇത് ആഹാരം ക്രമത്തിലധികമാകാന്‍ ഇടയാക്കും. നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും. അതിനാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും പോഷകാംശം കൂടുതല്‍ ലഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും. ഓരോ നേരവും ആഹാരം ചവച്ചരച്ച് കഴിക്കുന്നതു കൊണ്ട് ഉന്മേഷം വര്‍ധിക്കും. അമിതാഹാരവും ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങുന്നതും കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് വഴി കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടുകയും അത് പല്ലില്‍ പറ്റിയിരിക്കുന്ന ആഹാര അവശിഷ്ടങ്ങളെയും അണുക്കളെയും നശിപ്പിക്കുകയും ചെയ്യും.

ആഹാരം പലതരത്തിലുള്ള പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. അതില്‍ ഏറ്റവും മുഖ്യമായതാണ് മാംസ്യം. മാംസ്യത്തിന്റെ വിഭജനത്തിലൂടെ ഉണ്ടാകുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ തൊണ്ടയുടെയും അന്നനാളത്തിന്റെയും ഭിത്തിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണം ധൃതി വച്ച് വിഴുങ്ങുന്നതുവഴി അന്നനാളത്തിന്റെയും തൊണ്ടയുടെയും ഭിത്തി തകരാറിലാകും.നന്നായി ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനം സുഗമമാകുന്നു.
 

click me!