ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ; എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

Published : Jan 17, 2019, 10:05 PM ISTUpdated : Jan 17, 2019, 10:27 PM IST
ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ; എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

Synopsis

തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സ്ഥിരം കാഴ്ച്ചയാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. വരണ്ട ചുണ്ടുകള്‍ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ.

തണുപ്പ് കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് വരണ്ട ചുണ്ടുകൾ. വരണ്ട ചുണ്ടുകൾ അകറ്റാൻ കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ലിപ് ബാമാണ്. വിപണിയിൽ പലതരത്തിലുള്ള ലിപ് ബാമുകളുണ്ട്. പുറത്ത് നിന്ന് വാങ്ങുന്ന ലിപ് ബാമുകൾ നല്ലതല്ലെന്ന് പലർക്കും അറിയാം. എന്നാലും അത് തന്നെ ഉപയോ​ഗിക്കുന്നവരാണ് അധികവും. വരണ്ട ചുണ്ടുകള്‍ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം.

നാരങ്ങാ നീരിൽ ഗ്ലിസറിൻ ചേർത്ത് പുരട്ടാം...

നാരങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോൾ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

റോസാപ്പൂവിന്റെ ഇതളുകൾ അരച്ച് പുരട്ടാം...

റോസാപ്പൂവിന്റെ ഇതളുകൾ ചതച്ച്‌ അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. 

തേനോ നെയ്യോ പുരട്ടാം...

 ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും. നെയ്യ് ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.

വെളിച്ചെണ്ണ പുരട്ടി ഉറങ്ങൂ...

രാത്രി ഉറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ അൽപം വെളിച്ചെണ്ണ പുരട്ടി ഉറങ്ങുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും. വെളിച്ചെണ്ണ ഉപയോ​ഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നതും വളരെ നല്ലതാണ്. 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?