
ബീജിംഗ് : സോഷ്യല്‍ മീഡിയ ലൈവില്‍ വന്ന് ഫ്രീസെക്സ് നല്‍കാം എന്ന് പറഞ്ഞ പത്തൊന്‍പതുകാരിക്ക് മുട്ടന്‍ പണി. ഖ്യാജിന്‍ യെയെ എന്ന പെണ്‍കുട്ടിയാണ് പോലീസ് പിടിയിലായത്. മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലുമാണ് യുവതി അര്‍ദ്ധനഗ്നയായി ഫ്രീസെക്സിന് ഓഫര്‍ ചെയ്ത് വീഡിയോ ഇട്ടത്. ഒപ്പം താന്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ അഡ്രസും പെണ്‍കുട്ടി വീഡിയോയില്‍ വെളിപ്പെടുത്തി.
വീഡിയോ കണ്ട ശേഷം നിരവധി പേര്‍ ഹോട്ടലില്‍ നേരിട്ട് എത്തിയെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പോലീസ് പറഞ്ഞു. ചൈനീസ് ബ്ലോഗറാണ് പെണ്‍കുട്ടി. സംഭവം വൈറലായതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ബ്ലോഗറിന്റെ ക്ഷണം. ബിക്കിനി അണിഞ്ഞാണ് വീഡിയോയില്‍ യുവതി പ്രത്യക്ഷപ്പെട്ടത്.
സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു.
ഹോട്ടല്‍ ഉടമകളാണ് സംഭവം പോലീസിനെ അറിയിച്ചത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam