
ഇരുപത്തിമൂന്നുകാരിയായ എമി ബെന്നുമായി ലീവിംഗ് ടുഗതറാണ്. എമി ഗര്‍ഭിണിയായി പ്രസിവിക്കുമ്പോള്‍, തന്‍റെ കുഞ്ഞ് ലോകം കാണുന്നത് കാണണമെന്ന് ബെന്നിനും ആഗ്രഹമുണ്ടായി. അങ്ങനെ എമിയുടെ പ്രസവ കിടയ്ക്ക് അടുത്ത് തന്നെ ബെന്‍ നിലയുറപ്പിച്ചു. കുഞ്ഞിനെ സ്വന്തം ലോകത്തേയ്ക്കു വരവേല്‍ക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങള്‍ പകര്‍ത്തുന്ന വണ്‍ ബോണ്‍ എവരി മിനിറ്റ് ഭാഗമായായി ഈ രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.
വേദന സഹിക്കാന്‍ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചും വേദന കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കി സഹായിച്ചും ബെന്‍ കാമുകിയുടെ ഒപ്പം നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞു പിറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബെന്‍ ബോധം നഷ്ടപ്പെട്ടു നിലത്തു വീണു. കാമുകിയുടെ വേദന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. താനും ഇതേ വേദന തന്നെ അനുഭവിക്കുന്നു പോലെ തോന്നി എന്നും ബെന്‍ പിന്നീട് പറഞ്ഞു. ഇരുവര്‍ക്കും ജനിച്ചതു പെണ്‍കുഞ്ഞാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam