
ജീവിതത്തില്‍ ഏറെ സ്‌നേഹിക്കുന്ന ഒരു കാമുകന്‍ ഉണ്ടായിരിക്കുകയെന്നത് പെണ്‍കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന കാര്യമാണ്. ഒരു രാജകുമാരിയെപ്പോലെ അവന്‍, കെയര്‍ ചെയ്യുമ്പോള്‍ പിന്നെ മറ്റെന്ത് വേണം? എന്നാല്‍ പ്രണയം മധുരം മാത്രമല്ല, നല്ല മാനസിക സമ്മര്‍ദ്ദങ്ങളും സമ്മാനിക്കാറുണ്ട്. എങ്കില്‍ അല്‍പ്പം ഡാര്‍ക്ക് ചോക്ലേറ്റ് നുണഞ്ഞുനോക്കൂ. എല്ലാത്തരം മാനസികസമ്മര്‍ദ്ദങ്ങളും അലിഞ്ഞ് ഇല്ലാതാകുന്നതുപോലെ അനുഭവപ്പെടുന്നില്ലേ? കാമുകനേക്കാള്‍ നല്ലത് ചോക്ലേറ്റ് ആണെന്ന് ചിലപ്പോഴെങ്കിലും പെണ്‍കുട്ടികള്‍ പറഞ്ഞാല്‍ അത് ചിരിച്ചുതള്ളുന്നവരായിരിക്കും ഏറെയും. എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും, അല്‍പ്പം കാര്യമില്ലേയെന്ന് പിന്നീട് ചിന്തിക്കുമ്പോള്‍ മനസിലാകും.
1, ഒരാളുടെ ഫോണിനുവേണ്ടി വെറുതെ സമയം ചെലവഴിക്കേണ്ട. ചോക്ലേറ്റുകള്‍ നിങ്ങളെ ഫോണില്‍ വിളിക്കുകയും കാത്തിരുത്തി മുഷിപ്പിക്കുകയോ ചെയ്യില്ല. ചോക്ലേറ്റ് എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുകയും ചെയ്യും.
2, ചോക്ലേറ്റ് ഒരിക്കലും നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ല. കാമുകനെ പോലെ ആവശ്യമില്ലാതെ സംസാരിച്ച്, നിങ്ങളെ അലോസരപ്പെടുത്താനും ചോക്ലേറ്റിന് സാധിക്കില്ല.
3, ചോക്ലേറ്റ് ഒരിക്കലും നിങ്ങളെ അപമാനിക്കില്ല. കാമുകന്‍മാര്‍ അറിഞ്ഞുകൊണ്ട്, അവരുടെ പ്രിയതമയെ വേദനിപ്പിക്കില്ലായിരിക്കാം. എന്നാല്‍ മനപൂര്‍വ്വമല്ലാതെ അവന്‍ നടത്തുന്ന ചില ചേഷ്‌ടകളോ, സംസാരങ്ങളോ കാമുകിമാരെ വല്ലാതെ വേദനിപ്പിച്ചേക്കാം. ഈ വേദന മറക്കാന്‍ ചോക്ലേറ്റ് സഹായിക്കില്ലേ...
4, ചോക്ലേറ്റിന്റെ ശ്രദ്ധ കവരാന്‍ ഓരോന്ന് ചെയ്യേണ്ടതില്ലല്ലോ- പ്രണയകാലത്ത്, കാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തൊക്കെ ചെയ്യേണ്ടിവരും. സംസാരം, പെരുമാറ്റം, വസ്‌ത്രധാരണം, മേക്കപ്പ് അങ്ങനെ എന്തെല്ലാം. എന്നാല്‍ ചോക്ലേറ്റിനോട് അത്തരം അഭ്യാസങ്ങളൊന്നും എടുക്കേണ്ടിവരില്ലല്ലോ എന്നത് വലിയ ആശ്വാസമായിരിക്കും!
5, ചോക്ലേറ്റ് രുചികരവും, സുഗന്ധമുള്ളതുമാകും. ഒപ്പമുള്ളയാള്‍, മുഷിയുമ്പോള്‍ അസഹനീയമാകുന്നുണ്ടോ? എങ്കില്‍ ബാഗിലുള്ള ചോക്ലേറ്റിന്റെ സുഗന്ധം ഒന്നു ആസ്വദിച്ചുനോക്കൂ, എന്തു രസമായിരിക്കും അല്ലേ? എല്ലാത്തിനുംപുറമെ ചോക്ലേറ്റ് നിങ്ങളെ പ്രണയിക്കുന്നത് യാതൊരു ഉപാധികളുമില്ലാതെയാണെന്നതാണ് ഏറ്റവും പ്രധാന സംഗതി. എന്താ, അതല്ലേ ആശ്വാസ്യകരം!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam