കാമുകന്‍ രണ്ട് തവണ ചതിച്ചു; കന്യകാത്വം വില്‍പ്പനയ്ക്ക് വച്ച് കാമുകി്

Published : Mar 22, 2022, 04:21 PM IST
കാമുകന്‍ രണ്ട് തവണ ചതിച്ചു; കന്യകാത്വം വില്‍പ്പനയ്ക്ക് വച്ച് കാമുകി്

Synopsis

കാലിഫോര്‍ണിയ: വിവാഹം ചെയ്യുന്നയാള്‍ക്കുവേണ്ടി 23-മത്തെ വയസ്സുവരെ പെണ്‍കുട്ടി കന്യകാത്വം കാത്തുസൂക്ഷിച്ചു. എന്നാല്‍ അതേ വിശ്വാസ്യത കാമുകനില്‍നിന്ന് പകരം ലഭിച്ചില്ലെന്ന് മനസിലാക്കിയ ബെയ്‌ലി എന്ന പെണ്‍കുട്ടി തന്റെ കന്യകാത്വം വില്‍ക്കാന്‍ തീരുമാനിച്ചു. 

കാമുകന്‍ തന്നെ രണ്ടുവട്ടം വഞ്ചിച്ചുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ബെയ്‌ലി പറയുന്നു. ഏറ്റവും കൂടുതല്‍ തുക നല്‍കുന്നയാളുമായി സെക്‌സിലേര്‍പ്പെടാനാണ് ബെയ്‌ലിയുടെ തീരുമാനം. ആദ്യ ലൈംഗികാനുഭവം ഇങ്ങനെയാക്കുന്നത് വഞ്ചിച്ച കാമുകനോടുള്ള മധുരപ്രതികാരമായാണെന്നാണ് ഇവള്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ബെയ്‌ലി വളര്‍ന്നത്. 

അവളെ ദത്തെടുത്ത മാതാപിതാക്കള്‍ തികഞ്ഞ മതവിശ്വാസിയായാണ് വളര്‍ത്തിയത്. ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ കടുത്ത നിയന്ത്രണങ്ങളില്‍ വളര്‍ന്ന ബെയ്‌ലി, പിന്നീട് നോര്‍ത്ത് കരോലിനയിലേക്ക് മാറി. അവിടെവച്ചാണ് ഒരു ക്രിസ്ത്യന്‍ യുവാവിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിയാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ബെയ്‌ലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 

കാമുകനും ഇതിന് സമ്മതമായിരുന്നു. എന്നാല്‍ കാമുകന്‍ അവന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടെന്നും ബെയ്‌ലി മനസിലാക്കി. ഇതോടെയാണ് ലൈംഗിക ബന്ധത്തിനുവേണ്ടി വിവാഹം വരെ കാത്തിരിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതെന്ന് ബെയ്‌ലി പറയുന്നു. 

ഈ തീരുമാനം തന്‍റെത് മാത്രമാണെന്നും കാത്തുസൂക്ഷിച്ച കന്യകാത്വം ഏറ്റവും ലാഭകരമായ വഴിയിലൂടെ വില്‍ക്കാനാണ് തനിക്ക് താല്‍പര്യമെന്നും ബെയ്‌ലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ
നിങ്ങളുടെ കണ്ണുകൾ സംസാരിക്കട്ടെ; പെർഫെക്റ്റ് വിങ്‌ഡ് ഐലൈനറിനായി 4 സൂപ്പർ ഹാക്കുകൾ