ക്രിസ്മസിന് വിളമ്പാം നാടന്‍ താറാവ് പാല്‍ക്കറി

By Web DeskFirst Published Dec 25, 2017, 9:00 AM IST
Highlights

ക്രിസ്മസ് ആയാല്‍ സ്പെഷ്യല്‍ എന്തെങ്കിലും വേണ്ടേ? താറാവ് കൊണ്ടുളള വിഭവമായാലോ? ക്രിസ്​മസ്​ ആഘോഷങ്ങളിൽ താറാവിറച്ചിക്ക് പ്രത്യേക ഇടമുണ്ട്​. നാടന്‍ താറാവ് പാല്‍ക്കറിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍

 താറാവ് - 1 കിലോ

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി - 2 ടീസ്പൂണ്‍

മുളകുപൊടി - 1-2 ടീസ്പൂണ്‍

തേങ്ങാപാല്‍ 1 കപ്പ്

ഉപ്പ്-- ആവശ്യത്തിന്

വെളിച്ചെണ്ണ - 150 ഗ്രാം

സവാള - 500 ഗ്രാം

വെളുത്തുള്ളി - 50 ഗ്രാം

പച്ചമുളകു നീളത്തില്‍ അരിഞ്ഞത് - 12 എണ്ണം

ചുവന്നുള്ളി - 100 ഗ്രാം

കറിവേപ്പില ആവശ്യത്തിന്

ഗരം മസാല - അര ടീസ്പൂണ്‍

പെരുംജീരകം - 1 ടീസ്പൂണ്‍

ഇഞ്ചി - 50 ഗ്രാം

തയാറാക്കുന്ന വിധം: 

താറാവു നന്നായി വേവിക്കുക. അടുപ്പില്‍ ചെറിയ ഉരുളിയില്‍  വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്കു ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയിടുക.

ശേഷം സവാളയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്കു മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേര്‍ക്കുക.

അതിനുശേഷം വേവിച്ച താറാവും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു തിളപ്പിക്കുക. തുടര്‍ന്നു ഗരംമസാലയും പെരുംജീരകവും ചേര്‍ത്തു വീണ്ടും തിളപ്പിക്കുക.

ആവശ്യത്തിനു ഉപ്പും ഒന്നാം പാലും ചേര്‍ത്തു തീയണയ്ക്കാം. ചുവന്നുള്ളിയും വറ്റല്‍ മുളകും കടുകും കറിവേപ്പിലും ഇട്ടു താളിച്ചെടുക്കാം.

 

click me!