​ഗർഭകാലത്തെ ചർമ്മപ്രശ്നങ്ങൾ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Dec 15, 2018, 5:23 PM IST
Highlights

ഗർഭകാലത്ത് പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലരും അതിനെ നിസാരമായാണ് കാണാറുള്ളത്. ​ഗർഭകാലഘട്ടത്തിൽ ചർമ്മം വളരെ സെൻസിറ്റീവ് ആയിരിക്കും. ​ഗർഭകാലഘട്ടത്തിൽ ഉണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ എന്തൊക്കെയാണെന്ന് നോക്കാം. 

വളരെയധികം കരുതലോടെയിരിക്കേണ്ട സമയമാണ് ​ഗർഭകാലം. ​ഗർഭകാലത്ത് പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലരും അതിനെ നിസാരമായാണ് കാണാറുള്ളത്. ​ഗർഭകാലഘട്ടത്തിൽ ചർമ്മം വളരെ സെൻസിറ്റീവ് ആയിരിക്കും. ​ഗർഭകാലത്ത് ഉണ്ടാകാറുള്ള ചില ചർമ്മപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

വരണ്ട ചർമ്മം...

​ഗർഭകാലഘട്ടത്തിൽ ചർമ്മം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ​ഗർഭകാലത്ത് കഴിക്കുന്ന മരുന്നുകളുടെ ഉപയോ​ഗവും ചർമ്മപ്രശ്നങ്ങൾക്ക് ഒരു കാരണം തന്നെയാണ്.  കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടാം. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക.

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം...

 ഗർഭകാലത്ത് കഴുത്തിലും നെറ്റിയിലും കവിളത്തും മേൽചുണ്ടിലുമെല്ലാം കറുപ്പ് നിറം കാണുന്നത് സാധാരണകാര്യമാണ്. ഇത് തടയാനുള്ള പ്രധാന മാർഗ്ഗം സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക എന്നതാണ്. വെയിലത്ത് ഇറങ്ങുമ്പോൾ കുട നിർബന്ധമായും ഉപയോഗിക്കുക. കൂടാതെ സൺ സ്‌ക്രീൻ ലോഷൻ പുരട്ടുന്നതും നല്ലതാണ്. ചർമ്മം ദുർബലമായത് കൊണ്ട് അധികം കെമിക്കലുകൾ അടങ്ങിയിട്ടില്ലാത്ത ക്രീമുകളാണ് ഉത്തമം. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ വളരെ നല്ലതാണ് കടുകെണ്ണ. ദിവസവും ഒരു സ്പൂൺ കടുകെണ്ണ ഉപയോ​ഗിച്ച് കറുപ്പ് നിറമുള്ള ഭാ​ഗത്ത് മസാജ് ചെയ്യുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും.  

  സെൻസിറ്റിവിറ്റി...

ചർമ്മത്തിന്റെ സെൻസിറ്റിവിറ്റി കൂടുന്ന കാലഘട്ടമാണ് ഗർഭകാലം. തൊലിപ്പുറത്ത് ചെറുതായൊന്ന് ചൊറിഞ്ഞാൽ പോലും ചർമ്മം പൊട്ടിപ്പോകും. പെർഫ്യൂം, വീര്യം കൂടിയ സ്‌പ്രെ എന്നിവ ഉപയോഗിക്കുന്നത് ചർമ്മത്തിൽ മുറിപ്പാടും നീറ്റലും ഉണ്ടാക്കും. ചൊറിച്ചിൽ തോന്നിയാൽ കോട്ടൺ തുണി ഉപയോഗിച്ച് പതിയെ തടവിക്കൊടുക്കുന്നതാണ് നല്ലത്. ഒരിക്കലും അമർത്തി തുടയ്‌ക്കുകയോ നഖം ഉപയോഗിച്ച് ചൊറിയുകയോ ചെയ്യരുത്.

മുഖക്കുരു...

​ഗർഭകാലത്ത് മിക്കവാറും കണ്ട് വരുന്ന പ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ വ്യത്യാസമാണ് മുഖക്കുരുവിന് കാരണമാകുന്നത്. ​ഗർഭകാലത്ത് ചർമ്മസംരക്ഷണത്തിന് ഒരു മരുന്നും കഴിക്കരുത്.  ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ. മുഖക്കുരു മാറാൻ വളരെ നല്ലതാണ് ഒലീവ് ഒായിൽ. ഒരു സ്പൂൺ റോസ് വാട്ടറിൽ അൽപം ഒലീവ് ഒായിൽ ചേർത്ത് മുഖത്തിടുന്നത് മുഖക്കുരു മാറാൻ സഹായിക്കും. റോസ് വാട്ടർ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു മാറാൻ വളരെ നല്ലതാണ്. ദിവസവും രണ്ട് നേരം റോസ് വാട്ടർ ഉപയോ​ഗിക്കാം. 

സ്‌ട്രെച്ച് മാർക്ക്സ്...

ഗർഭാവസ്ഥയിൽ എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന പ്രശ്നമാണ് സ്‌ട്രെച്ച് മാർക്ക്സ്.  ഓരോരുത്തരുടെയും ചർമ്മത്തിന്റെ പ്രത്യേകത അനുസരിച്ച് സ്‌ട്രെച്ച് മാർക്കിന്റെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കും. സ്‌ട്രെച്ച് മാർക്ക്സ് മാറാൻ മാർക്കറ്റിൽ ധാരാളം മരുന്നുകൾ ലഭ്യമാണ്. എന്നാൽ ഡോക്ടർ പറയാതെ അത്തരം മരുന്നുകൾ ഉപയോ​ഗിക്കരുത്. സ്‌ട്രെച്ച് മാർക്ക്സ് മാറാൻ വളരെ നല്ലതാണ് കറ്റാർവാഴ. കറ്റാര്‍വാഴ കൊണ്ട് മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്ക്സ് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും കറ്റാർവാഴ കൊണ്ട് വയറിൽ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.  
 

click me!