പ്രേതത്തെ പിടിക്കുന്ന പുരോഹിതന്‍: വീഡിയോ വൈറലാകുന്നതിന് പിന്നില്‍

Published : Sep 07, 2017, 02:51 PM ISTUpdated : Oct 05, 2018, 01:57 AM IST
പ്രേതത്തെ പിടിക്കുന്ന പുരോഹിതന്‍: വീഡിയോ വൈറലാകുന്നതിന് പിന്നില്‍

Synopsis

റോം : കോണ്‍ച്യൂറിംഗ് എന്ന പ്രേതപ്പടത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. അസ്വാഭാവികമായി കാണുന്ന കാഴ്ചകളില്‍ നിന്ന് തുടങ്ങി, പ്രേതം ഒഴിപ്പിക്കലിന്‍റെ ഭീകരകാഴ്ചകളാണ് ഈ ഹോറര്‍ പടങ്ങള്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളാണ് ചിത്രത്തിന് ആധാരം എന്ന് അണിയറക്കാന്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് പറയാന്‍ നൂറുശതമാനം കഴിയില്ലെങ്കിലും. പ്രേതം ഒഴിപ്പിക്കലില്‍ വിദഗ്ധനായ ഒരു വൈദികനെ പരിചയപ്പെടുക.

ഇറ്റലിയിലെ സിസിലിയിലെ 80 കാരനായ കത്തോലിക്കാ വൈദികന്‍ കറ്റാല്‍ഡോ മിഗ്ലിയാസാണ് ഈ കക്ഷി. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്‍ററിയാണ് ഇപ്പോള്‍ വിഷയം. വൈദികന്റെ പിശാച് പിടിത്തത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. പിശാച് ബാധിച്ചവരെ നിരത്തി നിര്‍ത്തി പ്രത്യേക വചനങ്ങള്‍ ഉരുവിട്ട് പിശാചിനെ ഒഴിപ്പിക്കുന്ന പുരോഹിതന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. 

പുരോഹിതന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് പിശാച് ബാധിതരില്‍ വ്യത്യസ്തമായ പ്രതികരണങ്ങളും കാണാം.  ഒരേ സമയം എട്ട് പേരില്‍ നിന്നു വരെ പിശാചിനെ ഒഴിപ്പിക്കാന്‍ ഈ പുരോഹിതന് സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  പാലെര്‍മോയിലുള്ള തന്‍റെ പള്ളിയിലാണ് ഒഴിപ്പിക്കല്‍ ഇദ്ദേഹം നടത്തുന്നത്. ഒരു പുരുഷന്‍ വായുവില്‍ കടിക്കുന്നതും, ഒരു ആണ്‍കുട്ടി മാതാപിതാക്കളുടെ കൈകളില്‍ കിടന്ന് കരയുന്നതുമൊക്കെ വീഡിയോയില്‍ ഉണ്ട്. 

മറ്റൊരു സ്ത്രീ നിലത്ത് കിടന്ന് തന്റെ മുഖം എറിയുന്ന ആംഗ്യം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മറ്റൊരു സ്ത്രീ പിറുപിറുക്കുകയും തുപ്പുകയും കാര്‍പെറ്റില്‍ കിടന്നുരുളുകയും ചെയ്യുന്നുണ്ട്. മറ്റൊരു പുരുഷന്‍ ബാധയൊഴിപ്പിക്കലിന് വിധേയനാകുമ്പോള്‍ കുരിശ് നേരെ പിടിക്കുന്ന വൈദികന് നേരെ ചീറുന്നത് കാണാം. 

കഴിഞ്ഞ വര്‍ഷം ഈ പുരോഹിതനെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ലിബറ നോസ് എന്നാണീ ഡോക്യുമെന്ററിയുടെ പേര്. പിശാച് ബാധയൊഴിപ്പിക്കല്‍ നിലവില്‍ വര്‍ധിച്ച് വരുന്ന പ്രതിഭാസമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് ലിബറ നോസ് ഡോക്യുമെന്ററിയുടെ ഡയറക്ടറായ ഫെഡറിക്ക ഡി ഗിയാമോ പറയുന്നത്. 

ഡോക്യുമെന്ററിയുടെ മറ്റൊരു ഭാഗത്ത് ഈ പുരോഹിതന്‍ ഓരോ വ്യക്തികളെ പ്രത്യേകമായി വീടുകളില്‍ വച്ചും പള്ളികളില്‍ വച്ചും പിശാച് ഒഴിപ്പിക്കലിന് വിധേയമാക്കുന്നത് കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' നിസാരമായി കാണരുത്, കാരണം ഇതാണ്
തുടക്കക്കാർക്ക് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ