
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കണ്ടുവരുന്ന രോഗാവസ്ഥയാണ് വിഷാദം. ഇത് മസ്തിഷ്കത്തിന്റെ ഘടനയിലുണ്ടാകുന്ന മാറ്റവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എഡിൻബർഗ് സർവകലാശാലയുടെ പുതിയ പഠനപ്രകാരം വിഷാദം മസ്തിഷ്ക ഘടനയുടെ മാറ്റത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്കത്തിൽ വിനിമയത്തിന് സഹായിക്കുന്ന ബ്രെയിൻ സെല്ലിൽ ഒരു പാട് മാറ്റങ്ങൾക്കും ഇത് കാരണമാകുന്നു.
3000 പേരിൽ നടത്തിയ പഠനമാണ് എഡിൻബർഗ് സർവകലാശാലയും ഗ്ലാസ്ഗോ സർവകലാശാലയും ചേർന്ന് നടത്തിയത്. വിഷാദം അടിയന്തിര ചികിത്സ അർഹിക്കുന്ന രോഗാവസ്ഥയാണ്. പുതിയ ചികിത്സാരീതികളും വികസിച്ചുവന്നിട്ടുണ്ട്.
ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്.
ആശങ്ക, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇൗ ലക്ഷണങ്ങളെ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് സഹായകമാകുന്ന ചില ഒൗഷധങ്ങൾ ഇതാ:
നിങ്ങളെ പിരിമുറക്കത്തിൽ നിന്നും ആശങ്കയിൽ നിന്നും മുക്തമാക്കാൻ ഇവയിലെ ലാക്ടോൺ ജൈവസംയുക്തവും ആൽക്കലോയ്ഡും സഹായിക്കുന്നു.
പിരിമുറുക്കമുള്ള അവസ്ഥയെ തരണം ചെയ്യാൻ ബ്രഹ്മി നിങ്ങളെ സഹായിക്കും. ഇവ നിങ്ങളെ ശാന്തരാക്കുകയും ആശങ്കയിൽ നിന്നും പരിഭ്രമത്തിൽ നിന്നും നിങ്ങളെ മുക്തരാക്കുകയും ചെയ്യും.
വിഷാദം, മാനസിക പിരിമുറുക്കം, തളർച്ച എന്നിവക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്നു ഇവക്ക്. ഇവയുടെ വേരിന് പിരിമുറുക്ക സംബന്ധമായി ഉണ്ടാകുന്ന അസുഖത്തെ പ്രതിരോധിക്കാൻ കഴിയും.
മനസിനെ ശാന്തമാക്കാനും തണുപ്പിക്കാനും ഇവക്ക് കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam