മുഖത്തെ പെട്ടന്നുളള തടിപ്പ് നിസാരമാക്കരുത്; അപൂര്‍വ രോഗമാകാം

By Web DeskFirst Published Feb 16, 2018, 10:19 AM IST
Highlights

അപൂർവവുമായ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം(ഹിസ്റ്റോയിഡ് ഹാൻസൻ) ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ചു. ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 21 വയസ്സുകാരനിലാണ് രോഗലക്ഷണങ്ങൾ കണ്ടത്.

സാധാരണ കുഷ്ഠരോഗം പോലെ സ്പർശനശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയോ അല്ല. ബാക്ടീരിയ വഴി പെട്ടെന്നു പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണ് ഈ രോഗമെന്ന് വിദഗ്ധർ പറയുന്നു.  കൃത്യമായ ചികിത്സ കൊണ്ട് ഭേദമാക്കാം. 

മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളിൽ സംശയം തോന്നിയാണു വിശദപരിശോധന നടത്തിയത്. കഴിഞ്ഞ മാസം 30 മുതൽ രോഗിക്കു ചികിത്സ ആരംഭിച്ചു. 

രോഗബാധിതരിൽ നിന്നു വായുവിലൂടെയാണു രോഗാണുക്കൾ മറ്റുള്ളവരിലേക്കെത്തുക. രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ അന്തരീക്ഷത്തിലേക്കു പടരാം. രോഗികൾ എത്രയും വേഗം ചികിത്സ തേടുകയാണു പ്രധാനം. പരമാവധി മൂന്നാഴ്ചത്തെ ചികിത്സ കൊണ്ടു രോഗം മറ്റുള്ളവരിലേക്കു പടരുന്ന സാധ്യത കുറയ്ക്കാൻ കഴിയും. 


 

click me!