ഭക്ഷണത്തോട് ഭയം; സങ്കീര്‍ണമായ രോഗത്തിന് അടിമയായി പന്ത്രണ്ട് വയസുകാരി

By Web TeamFirst Published Dec 17, 2018, 5:19 PM IST
Highlights

ഭക്ഷണത്തോട് ഭയം തോന്നുന്ന സിബോഫോബിയ എന്ന  അസാധാരണ രോഗത്തിന് അടിമയാണ് ഇംഗ്ലണ്ടില്‍നിന്നുള്ള ഗ്രേസ് ഡോയ്ക്ക്. പന്ത്രണ്ട് വയസുളള ഗ്രേസിന് ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ഭക്ഷണത്തില്‍ അധികം ഒന്നും കഴിക്കാന്‍ ആവില്ല.

ഭക്ഷണത്തോട് ഭയം തോന്നുന്ന സിബോഫോബിയ എന്ന അസാധാരണ രോഗത്തിന് അടിമയാണ് ഇംഗ്ലണ്ട് സ്വദേശിയായ ഗ്രേസ് ഡോയ്ക്ക്. പന്ത്രണ്ട് വയസുളള ഗ്രേസിന് ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ഭക്ഷണത്തില്‍ അധികം ഒന്നും കഴിക്കാന്‍ ആവില്ല. മണിക്കൂറുകളോളമെടുത്താണ് കുറച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്. ഭക്ഷണത്തോടുളള ഭയമാണ് സിബോഫോബിയ എന്ന രോഗം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ ഗ്രേസിന്‍റെ വളര്‍ച്ച തന്നെ നിലച്ചുപോയ അവസ്ഥയാണുള്ളത്.

ഭക്ഷണം കഴിക്കാതെ മകളുടെ ശരീരഭാരം 20 കിലോ ഗ്രാമിലും താഴെയായി കുറഞ്ഞുവെന്ന് അമ്മ ജനിന്‍ പറയുന്നു. ഇത് ദിവസവും  കുറയുന്നു എന്നും ജനി പറയുന്നു. അനാരോഗ്യം മൂലം ആന്തരികാവയവങ്ങളില്‍ പലതും മരുന്നുകളോട് പോലും പ്രതികരിക്കാത്ത അവസ്ഥയിലെത്തിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മകളെ നോക്കാനായി ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ് ജനിന്‍. രാവിലെ ഒരു സ്‌കൂപ്പ് ഐസ്‌ ക്രീം, ഉച്ചയ്ക്ക് സൂപ്പ്, രാത്രിയില്‍ ലൈറ്റായ ഭക്ഷണം എന്നതാണ് ഗ്രേസിന്‍റെ ഭക്ഷണക്രമം. ഇതില്‍ കൂടുതലൊന്നും കഴിക്കാന്‍ ഗ്രേസിനാവില്ല.

മറ്റ് ഭക്ഷണസാധനങ്ങള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചാല്‍ ഗ്രേസ് ഛര്‍ദ്ദിക്കുകയോ തളര്‍ന്നു വീഴുകയോ ചെയ്യും. ചിലപ്പോല്‍ വാശിപിടിച്ചു കരയുകയോ ചെയ്യും. കുഞ്ഞിലെ മുതല്‍ തന്നെ മകള്‍ ഇത്തരത്തില്‍ ഭക്ഷണത്തോട് വെറുപ്പ് കാണിഞ്ഞിരുന്നു. എന്നാല്‍ വലുതാകുമ്പോള്‍ മാറും എന്ന് കരുതിയിരുന്നു എന്നും ജനിന്‍ പറയുന്നു.  12 വര്‍ഷം കൊണ്ട് മൂന്നോളം ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. കാരണം ഇതൊരു മാനസിക പ്രശ്നമാണെന്നും ഡോക്ടര്‍ പറയുന്നു.  

click me!