
ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന പ്രമേഹം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയാണെങ്കിൽ ഇത് ഗർഭം അലസൽ, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗർഭപാത്രത്തിൽ വച്ചുതന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമായേക്കാം.
ഗര്‍ഭകാല പ്രമേഹം കണ്ടെത്താന്‍ സാധാരണമായി ഉപയോഗിക്കുന്നത് ഗ്ലക്കോസ് ചാലഞ്ച് ടെസ്റ്റ് എന്ന പ്രാഥമിക പരിശോധനയും രോഗം സ്ഥിരീകരിക്കാനുള്ള ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റുമാണ്.
ഗ്ലൂക്കോസ് ചാലഞ്ച് ടെസ്റ്റ്
ഗര്‍ഭിണികളില്‍ പ്രമേഹ സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധനയാണ് ഇത്. 50 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ലായനി കുടിക്കാന്‍ നല്‍കും. ഒരു മണിക്കൂറിന് ശേഷം ഷുഗര്‍ നില പരിശോധിക്കും. 140mg/dL ന് മുകളിലാണെങ്കില്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റിന് നിര്‍ദേശിക്കും.
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്
ഗര്‍ഭകാല പ്രമേഹം കണ്ടെത്താനുള്ള പരിശോധനയാണ് ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രക്തപരിശോധന നടത്തി ഗ്ലൂക്കോസ് അളവ് കണക്കാക്കും.
തുടര്‍ന്ന് 100 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ലായനി കുടിക്കാന്‍ നല്‍കും. അതിന് ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് മൂന്ന് തവണ ഗ്ലൂക്കോസ് നില പരിശോധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam