
അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ച് വഴികള്‍.
വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ വെള്ളം നന്നായി കുടിക്കണം.
കഴിച്ച ഭക്ഷണത്തിൽ നിന്നും ശരീരത്തിൽ കയറിയ അമിതമായ കലോറി നടക്കുന്നതിലൂടെ പരിഹരിക്കാം. നടക്കുന്നത് മറ്റ് പല രോഗങ്ങള്‍ക്കും നല്ലതാണ്.
ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റിനെ ഉപേക്ഷിക്കുക. പകരം നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണം ശീലമാക്കാം. ഇത് അമിതമായ കൊഴുപ്പിനെ തടയും. നാരങ്ങാ, സോയാചങ്സ് എന്നിവ ഇക്കാര്യത്തിൽ ബെസ്റ്റ് ആണ്.
ഫാസ്റ്റ് ഫുഡ് ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. നല്ല പോഷകമുളള ആഹാരം കഴിക്കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പുറത്തു നിന്നുള്ള ഭക്ഷണമാണ്. പ്രിസർവേറ്റീവുകൾ ചേർക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തെ പലവിധത്തിൽ നശിപ്പിക്കുന്നു. അതിനാൽ കഴിയുന്നതും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ ശീലമാക്കുക. വൃത്തിയുള്ള ഭക്ഷണം ആരോഗ്യത്തിനു അനിവാര്യമാണ് എന്ന വസ്തുത ഓർക്കുക.
വ്യായാമം ജീവിതത്തിന്‍റെ ഒരു ഭാഗമാക്കുക. ഓട്ടം, നീന്തല്‍, നടത്തം, സൈക്ലിങ് എന്തുമാകട്ടെ, അതു മുടങ്ങാതെ ശ്രദ്ധിക്കുക. നാല്‍പ്പതുകളിൽ എത്തുന്നതോടെ നിങ്ങളുടെ ദേഹബലവും പേശി ശക്തിയും കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ വ്യായാമം ശീലമാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam