പുകവലി നിര്‍ത്താന്‍ ഈ മൂന്ന് ഭക്ഷണങ്ങള്‍

By Web DeskFirst Published Jan 8, 2018, 4:06 PM IST
Highlights

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. പലരും സമയം പോകാന്‍ വേണ്ടിയും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴുമാണ് പുകവലി തുടങ്ങുന്നത്. അതേസമയം, ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കും. 

1. പാല്‍ 

പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്‍റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

2. ഉപ്പുളള ഭക്ഷണങ്ങള്‍ 

പുകവലിക്കുന്നതിന് മുന്‍മ്പ് ഉപ്പ് അ‍ടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാല്‍ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം.

3. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം 

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. 

click me!