
സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ശരീരഭാരം കുറക്കാൻ പുതിയ ഭക്ഷണക്രമീകരണ നിർദേശങ്ങൾ നിറയുന്നത് കാണാം. അമിതഭാരം കുറക്കാനുള്ള ഇത്തരം പൊടികൈകൾ അനാരോഗ്യത്തിന് വഴിവെക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കുന്നത് കുറവാണ്.
ഭാരം കുറക്കാനായി നിർദേശിക്കപ്പെടുന്ന ഇത്തരം ഭക്ഷണക്രമീകരണങ്ങൾ പുതിയ ആരോഗ്യപ്രശ്നങ്ങളായി മാറുന്നു. ഹൃസ്വകാലത്തേക്കാണ് ഇത്തരം ഭക്ഷണക്രമീകരണങ്ങൾ നിർദേശിക്കുന്നുവെന്നതാണ് ഏറെ അപകടകരം.
ശരീരഭാരം കുറക്കാനായി അൽപ്പകാലത്തേക്ക് നടത്തുന്ന ക്രമീകരണങ്ങൾ പിന്നീട് തിരിച്ചടിക്കുന്നത് കാണാം. കുറഞ്ഞ ശരീരഭാരം വൈകാതെ തിരിച്ചെത്തും. വിചിത്രകരമായ ഇൗ ക്രമീകരണം ശരീരത്തിന് ആവശ്യം വേണ്ട ഭക്ഷണം പോലും തടയാൻ ഇടയാക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും.
അതിജീവനത്തിന് ഉൗർജം അനിവാര്യമാണ്. ഉൗർജമുണ്ടെങ്കിൽ മാത്രമേ ദൈനന്തിന ജോലികൾ പൂർത്തിയാക്കാനാകൂ. കാർബോഹൈഡ്രേറ്റ് ആണ് ശരീര ഉൗർജത്തിന്‍റെ പ്രാഥമിക ഉറവിടം. വഴിതെറ്റിക്കുന്ന ഭക്ഷണക്രമത്തിലൂടെ കാർബോഹൈഡ്രേറ്റിന്‍റെ അളവാണ് നിയന്ത്രിക്കപ്പെടുന്നത്. അതുവഴി ഒരു പക്ഷെ ശരീരഭാരം കുറഞ്ഞാലും അത് നിങ്ങളെ മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കും.
വഴിതെറ്റിക്കുന്ന ഭക്ഷണക്രമം മാനസിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കും. ഹോർമോണുകളുടെ ഉൽപ്പാദനത്തെയും അമിനോ ആസിഡുകളുടെ ഉൽപ്പാദനത്തെയും ഇവ ബാധിക്കുന്നു. നിങ്ങളെ മികച്ച മാനസിക ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്ന ഹോർമോണുകളുടെ കുറവ് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
ശരീര ഭാരത്തിലെ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം ഇൻസുലിൻ പ്രതിരോധത്തെയും ബാധിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനും പോഷണപരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കും. സ്ത്രീകളിൽ ഇത് കാൻസറിലേക്കും പക്ഷാഘാതത്തിലേക്കും വരെ വഴിവെച്ചേക്കാം.
ശരീരത്തിൽ കുറഞ്ഞ കലോറി എന്നാൽ കുറഞ്ഞ സോഡിയം, പൊട്ടാസ്യം, ലവണം എന്നാണ്. ഇത് രക്ത സമ്മർദത്തിൽ പെട്ടെന്ന് മാറ്റങ്ങൾക്ക് വഴിവെക്കും. അധ്വാനവും അച്ചടക്കമുള്ള ഭക്ഷണക്രമവുമാണ് ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam