
ഉരുളക്കിഴങ്ങ് വിഭവങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. കറിയായും ബജിയായും ഫ്രെെയായുമൊക്കെ ഉരുളക്കിഴങ്ങ് കഴിക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഉരുളക്കിഴങ്ങ് അധികം കഴിക്കേണ്ട. ഉരുളക്കിഴങ്ങ് വളരെ പെട്ടെന്നാണ് ചീത്തയാകുന്നത്. സൊളാനൈൻ എന്നു വിളിക്കുന്ന ന്യൂറോടോക്‌സിന് ഉരുളക്കിഴങ്ങിലുണ്ട്. ഇവ ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിനു വളരെയേറെ ദോഷം ചെയ്യും. സൂര്യപ്രകാശമേല്ക്കുമ്പോൾ ഉരുളക്കിഴങ്ങിൽ സൊളാനൈൻ കൂടുതലായി ഉണ്ടാകുന്നു. ഇതും ശരീരത്തിന് ദോഷം ചെയ്യും.
മുളച്ചു വന്ന ഉരുളക്കിഴങ്ങിന്റെ തോല് കളഞ്ഞ് കറി വയ്ക്കാനെടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. മുള വരുന്ന ഉരുളക്കിഴങ്ങ് ശരീരത്തിന് നല്ലതല്ല. സൊളാനൈൻ, ചാക്കോനൈനൻ എന്നീ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾ ഉരുളക്കിഴങ്ങിലുണ്ട്. നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവ രണ്ടും. അത് ഇനിയെങ്കിലും മുളച്ച് വന്ന ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക. ഉരുളക്കിഴങ്ങ് കഴിച്ചാൽ ചില അസുഖങ്ങൾ കൂടി പിടിപ്പെടാം.
1. ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാൽ പൊണ്ണത്തടി ഉണ്ടാകാം. 100 ഗ്രാം ഉരുളക്കിഴങ്ങിൽ 77 കലോറി ഊർജ്ജമാണ് അടങ്ങിയിട്ടുള്ളത്.ഉരുളക്കിഴങ്ങ് വിഭവങ്ങൾ പരമാവധി ഒഴിവാക്കുകയാണ് നല്ലത്.
2. ഉരുളക്കിഴങ്ങ് വിഭവങ്ങൾ കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിപ്പെടാം.
3. ഉരുളക്കിഴങ്ങ് ഭക്ഷണങ്ങൾ കഴിച്ചാൽ ദഹനം കൃത്യമായി നടക്കില്ല. മലബന്ധം വയറ് വേദന എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
4. പ്രമേഹ രോഗികൾ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയും ഗ്ളുകോസിന്റെ അളവ് കുറയാനും സാധ്യതയുണ്ട്.
5. ഗർഭിണികൾ പച്ച നിറത്തിൽ കാണപ്പെടുന്ന ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക. കഴിച്ചാൽ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam