
ക്യാന്‍സറുമായി ബന്ധപ്പെട്ട് പല തെറ്റുദ്ധാരണകളും വ്യാജ വാര്‍ത്തകളും പരക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് നാരങ്ങയും നാരങ്ങാനീരും. അതിരാവിലെ നാരങ്ങാനീര് കുടിക്കുകയാണെങ്കില്‍ അര്‍ബുദം വരില്ല എന്ന സന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?
ഇതിനെ കുറിച്ച് ചില പഠനങ്ങളും നടന്നു. നാരങ്ങ അടക്കമുളള സിട്രസ് ഫലങ്ങള്‍ ചില ക്യാന്‍സറുകളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു ക്യാന്‍സര്‍ കണ്ടെത്തിയാല്‍ ഡോക്ടറിന്‍റെ നിര്‍ദ്ദേശപ്രകാരമുളള ഒരു ഡയറ്റ് ചെയ്യണമെന്നാണ് മികലേ മോര്‍ഗന്‍ എന്ന ഡയറ്റീഷ്യന്‍ പറയുന്നത്. അല്ലാതെ ഇത്തരത്തില്‍ നാരങ്ങ കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല എന്നുപറയാന്‍ പറ്റില്ല എന്നും അദ്ദേഹം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam