ഡയപ്പറിന്റെ ഉപയോ​ഗം; അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Feb 7, 2019, 3:43 PM IST
Highlights

വിവിധ തരം ജെല്ലുകളും കൃത്രിമ വസ്തുക്കളും ഉപയോ​ഗിച്ചാണ് ഡിസ്പോസിബിൾ ഡയപ്പറുകൾ നിർമിക്കുന്നത്. ഇവയ്ക്ക് ആ​ഗിരണ ശേഷി കൂടുതലയായിരിക്കും. അതിനാൽ ദീർഘനേരം ഇവ ഉപയോ​ഗിക്കുകയും ചെയ്യും. ഇങ്ങനെ നനവു നിൽക്കുന്ന ഡയപ്പറുകൾ ചർമവുമായി തൊട്ടുനിൽക്കുന്ന ഭാ​ഗത്ത് ചുവപ്പ് നിറവും ചിലപ്പോൾ കുമിളകളും ഉണ്ടാക്കാം. ചർമത്തിൽ ചൂടും അനുഭവപ്പെടാനിടയുണ്ട്.

ചെറിയ കുഞ്ഞുങ്ങളുടെ അമ്മമാരുടെ ബാ​ഗിൽ ബേബി ഡയപ്പറുകൾ എപ്പോഴും കാണാം. യാത്രകളിൽ മാത്രം ഉപയോ​ഗിച്ചിരുന്ന ഇവ ഇന്ന് രാപകൽ ഭേദ്യമന്യേ ഉപയോ​ഗിക്കുന്നവർ ഏറെയാണ്. ഉപയോ​ഗിച്ച ശേഷം നശിപ്പിക്കാവുന്ന തരം ഡയപ്പറുകൾ ആണ് ഭൂരിഭാ​ഗം പേരും തിരഞ്ഞെടുക്കുന്നത്.

കാരണം ഉപയോ​ഗം വളരെ എളുപ്പമാണ് എന്നത് തന്നെ. ​ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഡയപ്പറുകൾ ദീർഘനേരം തുടർച്ചയായി ഉപയോ​ഗിക്കുന്നത് കുഞ്ഞുങ്ങളിൽ അലർജിക്കും അണുബാധയ്ക്കും വഴിയൊരുക്കും. ഡയപ്പർ ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം...

1. ഡിസ്പോസിബിൾ ‍ഡയപ്പറുകൾ തുടർച്ചയായി ദീ്ർഘനേരം ഉപയോ​ഗിക്കരുത്. അത്തരത്തിൽ ഉപയോ​ഗിക്കുമ്പോൾ മലമൂത്രവിസർനജത്തെ തുടർന്നുള്ള നനവും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയും വായുസഞ്ചാരം തടസ്സപ്പെട്ടും ഡയപ്പർകെട്ടിയ ഭാ​ഗത്ത് ഫം​ഗസ് മൂലമുള്ള അണുബാധ ഉണ്ടാകാനിടയുണ്ട്.

2. വിവിധ തരം ജെല്ലുകളും കൃത്രിമ വസ്തുക്കളും ഉപയോ​ഗിച്ചാണ് ഡിസ്പോസിബിൾ ഡയപ്പറുകൾ നിർമിക്കുന്നത്. ഇവയ്ക്ക് ആ​ഗിരണ ശേഷി കൂടുതലായിരിക്കും. അതിനാൽ ദീർഘനേരം ഇവ ഉപയോ​ഗിക്കുകയും ചെയ്യും. ഇങ്ങനെ നനവു നിൽക്കുന്ന ഡയപ്പറുകൾ ചർമവുമായി തൊട്ടുനിൽക്കുന്ന ഭാ​ഗത്ത് ചുവപ്പ് നിറവും ചിലപ്പോൾ കുമിളകളും ഉണ്ടാക്കാം. ചർമത്തിൽ ചൂടും അനുഭവപ്പെടാനിടയുണ്ട്.

3. ഡയപ്പറുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ കുഞ്ഞിന്റെ പ്രതിരോധശേഷിയെ ബാധിച്ചേക്കാം. പ്രതിരോധശേഷി കുറയുന്നത് കുഞ്ഞിന് ഇടയ്ക്കിടെ അണുബാധയുണ്ടാകാൻ വഴിയൊരുക്കും.

4. ഡയപ്പറിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അലർജിക്ക് കാരണമാകാറുണ്ട്. ജലംശം വലിച്ചെടുക്കാനായി ഉപയോ​ഗിച്ചിരിക്കുന്ന ജെൽ അബ്സോബന്റുകൾ കുഞ്ഞിന്റെ ചർമത്തിൽ അലർജിക്ക് ഇടയാക്കാം. 

5. സ്ഥിരമായി ഡയപ്പർ ഉപയോ​ഗിക്കുന്നത് കുട്ടികളുടെ ടോയ്ലറ്റ് ഉപയോ​ഗം പരിശീലിക്കുന്നത് വെെകാൻ ഇടയാക്കുന്നു.അതിനാൽ ഡയപ്പർ ഉപയോ​ഗം പരമാവധി കുറച്ച് കൊണ്ട് വരിക. 

click me!