
മനുഷ്യന് വിവിധതരം ഭയങ്ങളുണ്ട്. മൃഗങ്ങളെ ഭയക്കുന്നവര്‍, പ്രകൃതിദുരന്തങ്ങളെ ഭയക്കുന്നവര്‍, രോഗങ്ങളെ ഭയക്കുന്നവര്‍, അമിതശബ്ദം ഭയക്കുന്നവര്‍ അങ്ങനെ പലതരം. അതുപോലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു ഭയമുണ്ട്. അത് എന്താണെന്ന് അറിയാമോ? പടവുകള്‍ കയറുകയും ചരിഞ്ഞ പ്രതലത്തിലൂടെ നടക്കുകയും ചെയ്യുന്നതാണ് ട്രംപിന്റെ ഭയം. ഇതുകാരണം, ഈ വര്‍ഷം അവസാനം നടക്കുന്ന ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ പടവുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍. ട്രംപ് പങ്കെടുക്കുന്ന പരിപാടികളിലെ സ്റ്റേജിലേക്ക് പടവുകള്‍ കയറാതെ നേരിട്ട് കയറാനാകുന്നതരത്തിലാകും അത് തയ്യാറാക്കുക. അതുപോലെ താമസിക്കുന്ന ഹോട്ടലിലും ഒരു പടവ് പോലും കയറാതിരിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്. മിക്കവാറും ഒക്‌ടോബറിലായിരിക്കും ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനം. ഈ സമയത്ത് ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രത്യേക അത്താഴവിരുന്നിലും എലിസബത്ത് രാജ്ഞിക്കൊപ്പം സ്‌കോട്ടീഷ് റിട്രീറ്റില്‍ നടക്കുന്ന പരിപാടിയിലും ട്രംപ് പങ്കെടുക്കും. ട്രംപ് പോകുന്ന സ്ഥലങ്ങളിലൊക്കെ പടവുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ തലപുകയ്‌ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam