ദീർഘനേരം നിന്ന് കൊണ്ട് ‍ജോലി ചെയ്യുന്നവരാണോ ?

Published : Dec 13, 2018, 06:59 PM ISTUpdated : Dec 13, 2018, 07:07 PM IST
ദീർഘനേരം നിന്ന് കൊണ്ട് ‍ജോലി ചെയ്യുന്നവരാണോ ?

Synopsis

ദീർഘനേരം നിന്ന് കൊണ്ട് ജോലി ചെയ്യുന്നത് ആരോ​ഗ്യത്തിന് അത്രനല്ലതല്ല. നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് പിടിപ്പെടുക. മിക്കവരിലും പ്രധാനമായും കാണാറുള്ളത് നടുവേദന തന്നെയാണ്. 

ദീർഘനേരം ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർ കമ്പ്യൂട്ടറിന്റെ മുന്നിൽ മണിക്കൂറുകളോളം ചെലവിടാറുണ്ട്. കൂടുതൽ സമയം ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്നത് ആരോ​ഗ്യത്തി‌ന് വളരെ ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. നടുവേദന, അമിതവണ്ണം ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ദീർഘനേരം ഇരുന്ന് കൊണ്ട് ജോലി ചെയ്താൽ ഉണ്ടാവുന്നത്. ഇരുന്ന് കൊണ്ട് മാത്രമല്ല, ദീർഘനേരം നിന്ന് കൊണ്ടും ജോലി ചെയ്താലും ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

നിന്നു കൊണ്ടു ജോലി ചെയ്യുന്നത് വ്യായാമമാണെന്ന് കരുതുന്നത് തെറ്റാണെന്ന് ‌പ്രൊഫസർ ഡോ. ഡേവിഡ്‌ റെമ്പല്‍ പറയുന്നു.‌ ദിവസവും എട്ടോ ഒൻപതോ മണിക്കൂര്‍ നേരം ഇരുന്ന് കൊണ്ട് ജോലി ചെയ്താലും നിന്ന് കൊണ്ട് ജോലി ചെയ്താലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നടുവിന്റെ ഡിസ്കുകളെയെയാണ്. നടുവിന്റെ ആരോഗ്യത്തെ തന്നെ ഇത് ബാധിക്കും. തുടര്‍ച്ചയായ നടുവേദന തന്നെയാണ് ഇതിന്റെ ലക്ഷണം. 

ദീർഘനേരം ഇരുന്ന് കൊണ്ടായാലും നിന്ന് കൊണ്ടായാലും ഉണ്ടാകുന്ന നടുവേദന അകറ്റാൻ ഒരു എളുപ്പവഴിയുണ്ടെന്ന് ഡേവിഡ്‌ പറയുന്നു. ഇരുപത് മിനിറ്റ് നേരം ഇരുന്ന് ജോലി ചെയ്‌താല്‍ എട്ടു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കാം. പിന്നെ രണ്ടു മിനിറ്റ് നടക്കുക. ഇതാണ് പെര്‍ഫെക്റ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ലത്. നിന്നാലും ഇരുന്നാലും ശരീരത്തിന് വ്യായാമം ലഭിക്കുക എന്നത് തന്നെയാണ് പ്രധാനമെന്ന് ഡേവിഡ്‌ റെമ്പല്‍ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ