നോണ്‍-വെജ് ഡയറ്റ് ശരീരത്തിന് അപകടമോ?

Published : Sep 13, 2018, 06:02 PM ISTUpdated : Sep 19, 2018, 09:25 AM IST
നോണ്‍-വെജ് ഡയറ്റ് ശരീരത്തിന് അപകടമോ?

Synopsis

മാംസം കഴിക്കുമ്പോള്‍ മിക്കവാറും ദഹനമാണ് പ്രധാന വെല്ലുവിളിയായി ഉന്നയിക്കപ്പെടാറ്. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പരിമിതമായ അളവില്‍ മാംസം കഴിക്കുന്നത് ദഹനത്തെ പരിപോഷിപ്പിക്കുമെന്നാണ് 'നോണ്‍-വെജ്' ഡയറ്റ് തെരഞ്ഞെടുക്കുന്നവര്‍ പറയുന്നത്  

പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷണമായി ഉപയോഗിക്കുന്ന ഡയറ്റ് വര്‍ഷങ്ങളായി വ്യാപകമായി കണ്ടുവരുന്നു രീതിയാണ്. മാംസം പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നത് ജീവിതശൈലിയായി തന്നെ കൊണ്ടുനടക്കുന്നവരുമുണ്ട്. എന്നാല്‍ 'നോണ്‍- വെജിറ്റേറിയന്‍' ഭക്ഷണം മാത്രം കഴിക്കുന്ന ഡയറ്റാണ് ഇപ്പോള്‍ പുതുമയാകുന്നത്. 

ഒരു ദിവസത്തിലെ എല്ലാം നേരത്തെയും ഭക്ഷണം ഇറച്ചിയോ മീനോ ഒക്കെയായിരിക്കും ഈ ഡയറ്റില്‍. ഇത് ശരീരത്തിന് അപകടമുണ്ടാക്കുമോയെന്ന ആശങ്കയും വ്യാപകമാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, ദഹനമില്ലായ്മ, തൂക്കം കൂടുന്നത് തുടങ്ങി നരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ ഡയറ്റ് കാരണമാകുമെന്നാണ് ആരോപണങ്ങള്‍. എന്നാല്‍ ഒരു ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്തോടെയുണ്ടാക്കുന്ന 'നോണ്‍-വെജ്' ഡയറ്റ് ശരീരത്തിന് പല ഗുണങ്ങളും നല്‍കിയേക്കുമെന്നാണ് ഇത് പിന്തുടരുന്നവര്‍ വാദിക്കുന്നത്. 

'നോണ്‍-വെജ്' ഡയറ്റില്‍ എന്തെല്ലാം കഴിക്കാം?

ധാരാളം കൊഴുപ്പടങ്ങിയ ഇറച്ചി. അധികവും ബീഫായിരിക്കും ഇത്, ആട്ടിറച്ചി, പന്നിയിറച്ചി, കോഴിയിറച്ചി, മീന്‍, കാര്‍ബോഹൈഡ്രേറ്റ് കുറവായ പാലുത്പന്നങ്ങള്‍, ക്രീം, ചീസ് തുടങ്ങിയവയാണ് പ്രധാനമായും 'നോണ്‍-വെജ്' ഡയറ്റില്‍ കഴിക്കാവുന്നത്. 

'നോണ്‍-വെജ്' ഡയറ്റ് പിന്തുടരുന്നവര്‍ പറയുന്നു, ഇവയാണ് ഗുണങ്ങള്‍...

മാംസം കഴിക്കുമ്പോള്‍ മിക്കവാറും ദഹനമാണ് പ്രധാന വെല്ലുവിളിയായി ഉന്നയിക്കപ്പെടാറ്. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പരിമിതമായ അളവില്‍ മാംസം കഴിക്കുന്നത് ദഹനത്തെ പരിപോഷിപ്പിക്കുമെന്നാണ് 'നോണ്‍-വെജ്' ഡയറ്റ് തെരഞ്ഞെടുക്കുന്നവര്‍ പറയുന്നത്. 

തലച്ചോറിന്റെ 60 ശതമാനവും കൊഴുപ്പായതിനാല്‍ തന്നെ, അത് നിലനിര്‍ത്താന്‍ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറയുന്നു. ഇതുമൂലം മാനസികാരോഗ്യം എല്ലായ്‌പോഴും സംരക്ഷിക്കാനാകുമെന്നും ഇവര്‍ വാദിക്കുന്നു. 

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നതിനാല്‍ ശരീരത്തിന്റെ തൂക്കം കൂടാതെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഈ ഡയറ്റ് സഹായിക്കുന്നുവെന്നും ഏറെ നേരത്തേക്ക് വിശപ്പ് തോന്നാതിരിക്കുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകുന്നുണ്ടെന്നും  'നോണ്‍-വെജ്' ഡയറ്റ് ആരാധകര്‍ പറയുന്നു.
 

PREV
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !