
എയർ കണ്ടീഷണർ നന്നായി സംരക്ഷിച്ചാൽ 10 വർഷത്തിൽ കൂടുതൽ കേടുവരാതിരിക്കാറുണ്ട്. എന്നിരുന്നാലും നമ്മൾ ഉപയോഗിക്കുന്ന രീതിയും, പരിചരണത്തിന്റെയും അടിസ്ഥാനത്തിലാണ് എത്രകാലം എയർ കണ്ടീഷണർ കേടുവരാതിരിക്കുമെന്നത് അറിയാൻ സാധിക്കുന്നത്.
എയർ കണ്ടീഷണർ മാറ്റേണ്ടത് എപ്പോഴാണെന്ന് അറിയാം
ഇടയ്ക്കിടെ അറ്റകുറ്റ പണികൾ ചെയ്താലും ഉപയോഗത്തിനനുസരിച്ച് ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാൽ എയർ കണ്ടീഷണർ ഉടനെ മാറ്റേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
കാലപരിധി
ഒട്ടുമിക്ക എയർ കണ്ടീഷണറുകളുടെയും കാലപരിധി 10 മുതൽ 15 വർഷം വരെയാണ്. നിങ്ങളുടെ എയർ കണ്ടീഷണർ ഈ കാലപരിമിധി കഴിഞ്ഞെങ്കിൽ മാറ്റേണ്ടതുണ്ട്.
തണുപ്പ്
തണുപ്പ് കുറയുകയും വൈദ്യുതി ബില്ല് കൂടുകയും ചെയ്താൽ അതിനർത്ഥം എയർ കണ്ടീഷണറിന് കേടുപാടുകൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കൂടാതെ എന്തെങ്കിലും തരത്തിലുള്ള ശബ്ദങ്ങൾ, ഗന്ധം എന്നിവ ഉണ്ടായാൽ എ.സി ഉടനെ മാറ്റാൻ ശ്രദ്ധിക്കണം.
ചൂടാകുന്നത്
എയർ കണ്ടീഷണർ ഹീറ്റ് മോഡിൽ ഇട്ടിരുന്നിട്ടും ചൂടാകാതിരുന്നാൽ ഉപകരണം മാറ്റാൻ സമയം ആയെന്നാണ് അർഥം.
പ്രവർത്തിക്കാതിരിക്കുക
എയർ കണ്ടീഷണർ ഇടയ്ക്കിടെ പ്രവർത്തിക്കാതിരുന്നാൽ ഉപകരണത്തിന് കേടുപാടുകൾ ഉണ്ടെന്നാണ് അർഥം.
ഫിൽറ്റർ
വായുവിൽ പൊടിപടലങ്ങൾ ഉണ്ടെങ്കിൽ എയർ കണ്ടീഷണറിന്റെ ഫിൽറ്റർ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാവണം.
ഓണും ഓഫുമാകുക
ഇടയ്ക്കിടെ ഓഫും ഓണും ആകുന്നുണ്ടെങ്കിൽ ഉപകരണത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എയർ കണ്ടീഷണറിനെ നന്നായി ബാധിക്കാറുണ്ട്. കൂടാതെ വായുഗുണ നിലവാരവും എയർ കണ്ടീഷണറിന്റെ പ്രവർത്തനത്തെ ബാധിക്കും. വായുവിലുള്ള പൊടി പടലങ്ങൾ എസിയുടെ സംവിധാനത്തെ പൂർണമായും ബാധിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam