മുലപ്പാലിനേക്കാളും പശുവിന്‍പാലിനേക്കാളും നല്ലത് കഴുതയുടെ പാല്‍!

By Web DeskFirst Published Aug 30, 2016, 10:17 AM IST
Highlights

ഇപ്പോഴിതാ, ഇന്ത്യയില്‍നിന്ന് അതായത്, ബംഗളുരുവില്‍നിന്നുള്ള ഒരു വാര്‍ത്തയാണ് കഴുത പാല്‍ വീണ്ടും ശ്രദ്ധേയമാക്കുന്നത്. ബംഗളുരുവില്‍ ജെന്നീസ്(പെണ്‍കഴുതകള്‍) പാല്‍ വില്‍ക്കുന്ന കേന്ദ്രമുണ്ട്. ഇവിടെ ഒരു സ്‌പൂണ്‍ കഴുത പാലിന് 50 രൂപയാണ് വില. മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നതിനായി ദക്ഷിണേന്ത്യയില്‍ കുട്ടികള്‍ക്ക് കഴുത പാല്‍ നല്‍കാറുണ്ട്. പനി, ക്ഷീണം, കണ്ണുവേദന, പല്ലുവേദന, ആസ്‌ത്മ, വയറുവേദന എന്നിവയ്‌ക്കൊക്കെ കഴുത പാല്‍ ഉത്തമ ഔഷധമാണത്രെ. വൈറല്‍-ബാക്‌ടീരിയല്‍ അണുബാധകളില്‍നിന്ന് മനുഷ്യശരീരത്തെ സംരക്ഷിക്കാന്‍ കഴുത പാലിന് സാധിക്കും.

പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുകയും, കഫക്കെട്ട്, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടുത്തിടെ അമേരിക്കയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ പശുവിന്‍ പാലിന് പകരം കഴുതയുടെ പാല്‍ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലതെന്ന് പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ മുലപ്പാല്‍ പോലെ തന്നെയാണ് കഴുത പാല്‍ എന്നും വിദഗ്ദ്ധര്‍ പറയുന്നുണ്ട്.

അതുപോലെ പശുവിന്‍ പാല്‍ കുടിച്ചു ഉണ്ടാകുന്ന അലര്‍ജി പരിഹരിക്കാനും കഴുത പാലിന് സാധിക്കുമെന്ന് ഒമിക്‌സ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന കേസിന്‍ എന്ന പ്രോട്ടീന്‍ കഴുത പാലില്‍ വളരെ കുറച്ചു മാത്രമെ ഉള്ളു. മുലപ്പാലിലും കഴുതപ്പാലിലും ഉള്ള ഘടകങ്ങള്‍ ഏറെക്കുറെ സമാനമാണെന്നും പറയുന്നു.

കഴുത പാലിന്റെ ചില ഗുണങ്ങള്‍

1, വിറ്റാമിന്‍ ബി, ബി12, സി എന്നിവ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്
2, പോഷകഗുണത്തിന്റെ കാര്യത്തില്‍ മുലപ്പാലിന് തുല്യം
3, ആസ്‌ത്മ, ശ്വാസകോശരോഗങ്ങള്‍ക്ക് ഏറ്റവും മികച്ച ഒറ്റമൂലി
4, മുലപ്പാലിനേക്കാള്‍ അറുപത് ഇരട്ടി അധികം വിറ്റമിന്‍ സി കഴുത പാലില്‍ ഉണ്ട്.
5, ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു
6, ധാതുക്കളും കലോറിയും ധാരാളം

കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ

click me!