
വാഹനം പരമാവധി ഒരാള്‍ തന്നെ ഡ്രൈവ് ചെയ്യുക. ഡ്രൈവര്‍മാര്‍ മാറിക്കൊണ്ടിരിക്കുന്നത് വാഹനത്തിന്‍റെ ക്ഷമതയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കും
അറ്റകുറ്റപ്പണികള്‍ നീട്ടിവയ്ക്കാതെ കൃത്യ സമയത്ത് തന്നെ നടത്തുക. ശ്രദ്ധിക്കുക, നിങ്ങള്‍ മാറ്റി വയ്ക്കുന്ന ഓരോ മണിക്കൂറിലും വാഹനത്തിന്‍റെ പ്രവര്‍ത്തന ക്ഷമതയും നശിച്ചു കൊണ്ടിരിക്കുകയാവും
ഗിയര്‍ ഷിഫ്റ്റിന് നിര്‍മ്മാതാക്കള്‍ പറയുന്ന സമയപരിധി കൃത്യമായി പാലിക്കുക. ഫസ്റ്റ് ഗിയറില്‍ 20 കിലോമീറ്റര്‍, സെക്കന്‍ഡ് ഗിയറില്‍ 40, തേര്‍ഡ് ഗിയറില്‍ 60 എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ക്കു സിസിക്ക് അനുസൃതമായി നിശ്ചിത വേഗ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കുക
ഇന്ധനം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. പരമാവധി ഒരേ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുക
ഓരോ സര്‍വ്വീസിലും മാറ്റിയിടേണ്ട പാര്‍ട്സുകള്‍ കൃത്യമായി മാറ്റിയിടുക
വാഹനത്തെ ലളിതമായി കൈകാര്യം ചെയ്യുക. അലസവും പരുക്കനുമായ ഡ്രൈവിംഗ് നിര്‍ബന്ധമായും ഒഴിവാക്കുക. ലളിതമായ ഗിയര്‍ ഷിഫ്റ്റിംഗ് ശീലമാക്കുക
ഉന്നതനിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. വാഹനത്തിന് കമ്പനി നിര്‍ദേശിച്ച വലുപ്പവും നിലവാരവും ഉള്ള ചക്രം മാത്രമേ ഘടിപ്പിക്കാവൂ. അത് വാഹനത്തിന്റെയും ചക്രത്തിന്റെയും മാത്രമല്ല ഉടമയുടെയും ആയുസ്സ് കൂട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam