ഗുരുതരമായ സ്തനാര്‍ബുദത്തിന് ചികില്‍സ കണ്ടെത്തി ഇന്ത്യക്കാരന്‍

By Web DeskFirst Published Aug 29, 2016, 4:42 PM IST
Highlights

 

സ്‌തനാര്‍ബുദം സ്‌ത്രീകളില്‍ കാണപ്പെടുന്ന ക്യാന്‍സറാണ്. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ മാരകമാകുന്ന അസുഖമാണ് സ്‌തനാര്‍ബുദം. ഈ അസുഖം സ്‌ത്രീകളില്‍ മാത്രമാണ് കണ്ടുവരുന്നത്. ഗുരുതരമായ സ്‌തനാര്‍ബുദം പിടിപെട്ടാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ വൈദ്യശാസ്‌ത്രത്തെ വിസ്‌മയിപ്പിച്ച് ബ്രിട്ടനില്‍ ഒരു പതിനാറു വയസുകാരനായ ആണ്‍കുട്ടി സ്‌തനാര്‍ബുദത്തിന് ഫലപ്രദമായ ചികില്‍സാരീതി ആവിഷ്‌ക്കരിച്ചിരിക്കുന്നു. അതും ഇന്ത്യന്‍ ഒരു ഇന്ത്യന്‍ വംശജന്‍. ക്രിതിന്‍ നിതിയാന്ദം എന്ന പതിനാറുകാരനാണ് സ്‌തനാര്‍ബുദത്തിന് ചികില്‍സാ മാര്‍ഗം വികസിപ്പിച്ചെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍നിന്ന് മാതാപിതാക്കളോടൊപ്പം ബ്രിട്ടനിലെ സറേയിലെത്തി സ്ഥിരതാമസമാക്കിയാളാണ് നിതയാന്ദം.  

സ്‌തനാര്‍ബുദങ്ങള്‍ പലതരമുണ്ട്. അതില്‍ ഏറ്റവും ഗുരതരമായ ട്രിപ്പിള്‍ നെഗറ്റീവ് സ്‌തനാര്‍ബുദത്തിനാണ് നിതയാന്ദം എന്ന മിടുക്കന്‍ ഫലപ്രദമായ ചികില്‍സാരീതി വികസിപ്പിച്ചെടുത്തത്. മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയാണ് ഈ അസുഖത്തെ ഗുരുതരമാക്കുന്നത്. ടമോക്‌സിഫെന്‍ എന്ന മരുന്നാണ് ഈ അസുഖത്തിന് ഡോക്ടര്‍മാര്‍ നല്‍കുന്നത്. എന്നാല്‍ സ്‌തനത്തില്‍ ക്യാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ ഹോര്‍മോണുകളുടെ അളവ് കൂടുന്നതോടെ ക്യാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച വേഗത്തിലാകും. ഇത് തടയാന്‍ പലപ്പോഴും ടമോക്‌സിഫെന്നിന് സാധിക്കാറില്ല‍ അതുകൊണ്ടുതന്നെ പ്രത്യേക പ്രോട്ടീന്‍ ചികില്‍സയിലൂടെ ക്യാന്‍സര്‍ കോശങ്ങളെ മരുന്നുകളോട് പ്രതികരിക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്ന പരീക്ഷണത്തിലാണ് നിതയാന്ദം വിജയം കണ്ടത്. ഇത് വൈദ്യശാസ്‌ത്രത്തിന് ഏറെ സഹായകരമായ കണ്ടുപിടിത്തമാണ്. ഇതുകൂടാതെ പ്രത്യേക കീമോതെറാപ്പിയും ഇദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

click me!