കാപ്പി കുടിച്ചാല്‍ മറവിരോഗം ഉണ്ടാകില്ല

By Web DeskFirst Published Dec 2, 2016, 3:05 AM IST
Highlights

പാരീസ്: കാപ്പികുടിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാണ് എന്ന ഒരു വാദം ശക്തമാണ്. ചിലര്‍ പറയാറുണ്ട് കാപ്പി കുടിച്ചാല്‍ മറവി ഉണ്ടാകുമെന്ന്. എന്നാല്‍ ഇനി ആരെങ്കിലും നിങ്ങളോടു കാപ്പികുടിക്കരുത് എന്ന് ഉപദേശിക്കാന്‍ വന്നാല്‍ അവര്‍ക്ക് ഇത് ഒന്നു പറഞ്ഞു കൊടുത്തേക്കു. കാപ്പികുടിച്ചാല്‍ ബുദ്ധി കൂടുമോ എന്ന് ഉറപ്പില്ല. എന്തായാലും ബുദ്ധി നശിക്കില്ല എന്ന് പഠനം പറയുന്നു.

യു കെയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.  അതായത് ദിവസവും കാപ്പി കുടിച്ചാല്‍ നിങ്ങള്‍ക്ക് അല്‍ഷിമേഴ്‌സ് അഥവ മറവിരോഗം ഉണ്ടാകില്ല എന്നു പഠനം വ്യക്തമാക്കുന്നു. അതുകൂടാതെ നാഡിവ്യുഹത്തിനുണ്ടാകുന്ന മറ്റു രോഗങ്ങളുടെ സാധ്യതയും ഇതു കുറയ്ക്കും. 

ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത 27 ശതമാനം കുറവായിരിക്കും. കാപ്പിയില്‍ അടങ്ങിരിക്കുന്ന പോളിഫിനോള്‍, കഫീന്‍ എന്നി ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ഉന്‍മേഷം വര്‍ധിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2015 ഓടെ 115.4 ലക്ഷം മറവി രോഗികള്‍ ലോകത്ത് ഉണ്ടാകും എന്നു പറയുന്നു.

click me!