ചെറുനാരങ്ങാവെള്ളത്തിന്‍റെ വിസ്​മയം ചെറുതല്ല

By Web DeskFirst Published Dec 26, 2017, 6:38 PM IST
Highlights

ഒരു ഗ്ലാസ്​ ചെറുനാരങ്ങയുടെ ​വെള്ളം കുടിക്കുന്നത്​ ശരീരഭാരവും കൊഴുപ്പും കുറയ്​ക്കാൻ വഴിവെക്കുമെന്ന്​ ധാരാളം തവണ നിങ്ങൾ കേട്ടിട്ടുണ്ടാകണം. ഏതാനും തുള്ളി ചെറുനാരങ്ങ നീര്​ കലർത്തിയ കുടിവെള്ളം മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കും. ശരീരത്തിലെ ഊർജ്ജ നില മെച്ചപ്പെടുത്തുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തില്‍ ജലാംശം മെച്ചപ്പെടുത്തുന്നത് നാരങ്ങ നീർമാത്രമല്ല.  ശരീരത്തിന്​ പൂർണ സംതൃപ്​തി നൽകാനും ഇൗ പാനീയത്തിന്​ കഴിയും. എന്നിരുന്നാലും, സ്​ഥിരമായി കുടിക്കുന്ന വെള്ളവും  നാരങ്ങ വെള്ളംപോ​ലെ  ഗുണം ചെയ്യുമെന്ന്​ വിദഗ്​ദർ കരുതുന്നു. നാരങ്ങ വെള്ളവും അതി​ന്‍റെ ഗുണങ്ങളെക്കുറിച്ചും അറിയാം: 

1. നാരങ്ങ വെള്ളത്തിൽ കലോറി കുറവാണ്

ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളത്തിൽ 6 കലോറിയേക്കാൾ കൂടുതൽ ഇല്ല. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഫലത്തിൽ, പഴച്ചാറുകൾ, സോഡ പാനീയങ്ങൾ എന്നിവക്ക്​ പകരം നാരങ്ങാവെള്ളമാക്കിയാൽ നിങ്ങളുടെ പ്രതിദിന കലോറി ഉപഭോഗം 200 കലോറി കുറയ്ക്കാൻ സഹായിക്കും. നാരങ്ങ നീർ പൂർണ്ണമായും കലോറി അല്ലാതിരിക്കുമ്പോൾ, പ്രതിദിനം കഴിക്കുന്ന കലോറി കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.

2. നാരങ്ങ വെള്ളം പോഷണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു

ഗവേഷണ പ്രകാരം, ശരീരത്തിലെ ഉയർന്ന നിരക്കിലുള്ള ജലാംശം  മൈറ്റോകോണ്ട്രിയയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അതുവഴി, ശരീരത്തിലെ  ഊർജ്ജം ഇരട്ടിപ്പിക്കാനും സാധിക്കും.
ശരീരത്തിലെ പോഷണ ​പ്രവർത്തനങ്ങളെ  സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും  ധാരാളം വെള്ളം കുടിക്കാൻ നിർദ്ദേശിക്കപ്പെടുന്നതി​െൻറ കാരണം ഇതാണ്.

3. ശരീരത്തിൽ ജലാംശം മെച്ചപ്പെടുത്തുന്നു

ശരീരത്തിലെ മാലിന്യം പുറന്തള്ളുന്നതിലും താപനില സംരക്ഷിക്കുന്നതിലും കായിക ക്ഷമത നിലനിർത്തുന്നതിലും ശരീരത്തിലെ ജലാംശത്തിന്​ പ്രധാന പങ്കുണ്ട്​. ശരീരത്തിലെ ഉയർന്ന ജലാംശം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. നാരങ്ങാ നീരിൽ പ്രധാന ഭാഗവും വെള്ളമായതിനാൽ പരിധിവരെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കും.

4. കൂടുതൽ പൂർണതക്കായി നാരങ്ങ വെള്ളം

അധിക അനാവശ്യമായ കലോറികളുമായി നിങ്ങൾ പ്രയാസം നേരിടുന്ന സമയത്ത്  നാരങ്ങ വെള്ളം  തികച്ചും സുരക്ഷിതമായ മാർഗമാണ്​.  2008 ൽ നടത്തിയ പഠനമനുസരിച്ച് പ്രഭാതഭക്ഷണത്തിന് മുൻപായി അര ലിറ്റർ വെള്ളം കുടിക്കുന്നത് 13% കലോറി ഊർജ്ജത്തിന്‍റെ അളവ് കുറയ്ക്കുന്നു. ഭക്ഷണത്തിലൂടെ കുടിവെള്ളം വിഷപ്പ്​ കുറയ്ക്കുകയും ഭക്ഷണവേളയിൽ തൃപ്​തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു പഠനം സൂചിപ്പിക്കുന്നത്.

5. ഭാരം കുറയ്ക്കാൻ സഹായിക്കും

നാരങ്ങാവെള്ളം വഴിയുണ്ടാകുന്ന ജലാംശം, പോഷണം, സംതൃപ്​തി തുടങ്ങിയവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ വെള്ളമോ  നാരങ്ങ വെള്ളമോ കുടിക്കുന്ന ഭക്ഷണത്തിൽ താഴ്ന്ന കലോറിയുള്ള ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് ഭാരം വേഗത്തിൽ കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, കൂടുതൽ വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കലാണെന്ന്​ പഠനങ്ങൾ വ്യക്​തമാക്കുന്നു.


 


 

click me!