പുകവലിച്ച് കൊണ്ട് വലി നിര്‍ത്താന്‍ ഇ സിഗരറ്റ്

Published : Aug 17, 2017, 03:12 PM ISTUpdated : Oct 04, 2018, 11:38 PM IST
പുകവലിച്ച് കൊണ്ട് വലി നിര്‍ത്താന്‍ ഇ സിഗരറ്റ്

Synopsis

പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല. ശ്വാസകോശരോഗങ്ങള്‍ മുതല്‍ ഗുരുതരമായ ക്യാന്‍സര്‍ വരെ പിടിപെടാന്‍ പുകവലി കാരണമാകുന്നു. പലര്‍ക്കും പുകവലി നിര്‍ത്തണമെന്നുണ്ടെങ്കിലും അത് സാധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പുകവലി നിര്‍ത്താന്‍ എന്തുചെയ്യും? പുകവലി നിര്‍ത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇ സിഗരറ് വലിച്ചിരിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. വലിച്ച് കൊണ്ട് തന്നെ വലി നിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിച്ചേക്കും. ഇ സിഗരറ്റ് വലിക്കാത്തവരെ അപേക്ഷിച്ച് ഇത് ഉപയോഗിക്കുന്നവര്‍ മൂന്ന് മടങ്ങ് അധികമായി സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്.


കൊളിമ്പിയന്‍ യൂണിവേഴ്സിറ്റിയിലെയും റൂട്ജേര്‍സ് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഗവേഷകരുമാണ് പഠനം നടത്തിയിരിക്കുന്നത്. ഇ  സിഗരറ്റ് ഉപയോഗിക്കുന്ന പലര്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വലി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മൂത്രാശയ ക്യാൻസറിന്റെ അഞ്ച് ലക്ഷണങ്ങൾ
പെരിമെനോപോസിന്റെയും ആർത്തവവിരാമത്തിന്റെയും ആറ് സാധാരണ ലക്ഷണങ്ങൾ