സ്ട്രോക് വരാതിരിക്കാന്‍ ഈ ഭക്ഷണം കഴിക്കാം..

By Web TeamFirst Published Aug 10, 2018, 5:02 PM IST
Highlights

തലച്ചോറിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തുന്നത് രക്തത്തിലൂടെയാണ്. ഈ രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതാണ് പക്ഷാഘാതം അല്ലെങ്കില്‍ സ്ട്രോക്. 

തലച്ചോറിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തുന്നത് രക്തത്തിലൂടെയാണ്. ഈ രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതാണ് പക്ഷാഘാതം അല്ലെങ്കില്‍ സ്ട്രോക്. ഹൃദയാഘാതം പോലെ തന്നെ പേടിക്കേണ്ട ഒന്നാണ് മസ്തിഷ്ഘാതം.

 സ്ട്രോക് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. കാരറ്റ്, സവാള എന്നിവയൊക്കെ ഇത്തരത്തിലുളള ഭക്ഷണങ്ങളാണ്. കാരറ്റും സവാളയും കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാനും ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. എന്നാല്‍ അത്തരത്തിലുളള ഭക്ഷണമാണ് റാഡിഷ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

റാഡിഷില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തലച്ചോറിനെയും ഹൃദയത്തെയും സംരക്ഷിക്കാന്‍ സഹായിക്കും. റാഡിഷ് കഴിക്കുന്നത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുകയും. സ്ട്രോക് വരാനുളള സാധ്യത കുറയ്ക്കുകയും ചെയ്യും.  വെളളം ധാരാളം അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് റാഡിഷ്. റാഡിഷ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ റാഡിഷ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

click me!