
സമയത്ത് ഭക്ഷണം കഴിക്കാത്ത ഭാര്യമാര്‍ സൂക്ഷിക്കണം. സ്ത്രീകള്‍ക്ക് ക്രമം തെറ്റിയുളള ഭക്ഷണശീലം പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ഇത്തരത്തില്‍ ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നതുമൂലം ജീവിതത്തോട് അതൃപ്തി ഉണ്ടാകുമെന്നാണ് പുതിയ പഠനം. ഫ്ലാറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്.
ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നതു കാരണം സ്ത്രീകള്‍ക്ക് അവരുടെ ശരീരം മോഷമാണെന്നും പങ്കാളി തന്നെക്കാലും സുന്ദരന്‍ ആണെന്നുമുളള തോന്നല്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത്തരം ചിന്തകള്‍ ദാമ്പത്യജീവിതത്തെ പോലും ബാധിക്കും.
പലപ്പോഴും സ്ത്രീകളെ ഡയറ്റിലൂടെ ഭാരം കുറയ്ക്കാനും പ്രേരിപ്പിക്കുന്നും ഈ ചിന്തകളാണ്. അമിത വണ്ണം സ്ത്രീകളില്‍ പല മാനസ്സിക പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 113 പേരിലാണ് ഈ പഠനം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam