ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഈ 6 തെറ്റിദ്ധാരണങ്ങള്‍ മാറ്റിവെക്കൂ

By Web DeskFirst Published Jan 13, 2018, 6:54 PM IST
Highlights

വന്ധ്യതാപ്രശ്‌നങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത്, ശരിയായ ലൈംഗിക പരിജ്ഞാനം ഇല്ലാത്തത് പ്രധാന കാരണമായി മാറുന്നുണ്ട്. സാധാരണഗതിയിൽ ലൈംഗികത, ഗര്‍ഭധാരണം എന്നിവ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ പ്രചരിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഗര്‍ഭധാരണം സംബന്ധിച്ച് ഭൂരിഭാഗം പേരും വെച്ചുപുലര്‍ത്തുന്ന 7 തെറ്റിദ്ധാരണകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ആദ്യ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണിയാകില്ല!

സ്‌ത്രീകള്‍ക്ക് ഗര്‍ഭംധരിക്കാൻ അനുയോജ്യമായ സമയമാണെങ്കിൽ(അണ്ഡോൽപാദനം), പുരുഷന്റെ ബീജം ഗുണനിലവാരമുള്ളതാണെങ്കിൽ ആദ്യ ലൈംഗികബന്ധത്തിൽത്തന്നെ കുട്ടികളുണ്ടാകാനുള്ള സാധ്യതയുണ്ട്.

2, ആര്‍ത്തവസമയത്തെ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണായാകില്ല!

 ഇത് മറ്റൊരു തെറ്റിദ്ധാരണയാണ്. സാധാരണഗതിയിൽ ആര്‍ത്തവസമയത്തെ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ തീരെ ഇല്ല എന്ന് ഇതിന് അര്‍ത്ഥമില്ല. ശരാശരി ആര്‍ത്തവചക്രദിവസങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഗര്‍ഭധാരണ സാധ്യത ഉണ്ടാകാം.

3, എല്ലാ ദിവസവും ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടാൽ ഗര്‍ഭിണിയാകും!

ഗര്‍ഭധാരണത്തിനായി എല്ലാ ദിവസവും ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുന്നവരുണ്ട്. എന്നാൽ ഗര്‍ഭസാധ്യത വര്‍ദ്ധിപ്പിക്കാൻ എല്ലാ ദിവസവും ലൈംഗികബന്ധത്തിൽ ഏര്‍പ്പെടണമെന്നില്ല. പുരുഷബീജം സ്‌ത്രീശരീരത്തിനുള്ളിൽ ശരാശരി 72 മണിക്കൂര്‍ ജീവനോടെയിരിക്കും. കൃത്യമായി അണ്ഡവിസര്‍ജ്ജനം നടക്കുന്ന ദിവസങ്ങളിൽ ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടാൽ ഗര്‍ഭധാരണ സാധ്യത കൂട്ടാം.

4, വെള്ളത്തിൽക്കിടന്നുള്ള ലൈംഗികബന്ധം ഗര്‍ഭധാരണം ഇല്ലാതാക്കും

സ്വിമ്മിങ് പൂളിലോ ബാത്ത് ടബിലോ വെച്ചുള്ള ലൈംഗികബന്ധം ഗര്‍ഭധാരണസാധ്യത ഇല്ലാതാക്കുമെന്നൊരു ധാരണയുണ്ട്. എന്നാൽ ഗര്‍ഭധാരണവുമായി വെള്ളത്തിനോ ശരീര ഊഷ്‌മാവിനോ എന്തെങ്കിലും സ്വാധീനമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

5, കിടന്നുകൊണ്ടുള്ള ലൈംഗികബന്ധത്തിലൂടെ മാത്രമെ ഗര്‍ഭധാരണം നടക്കൂ!

കിടന്നുകൊണ്ട് സെക്‌സ് ചെയ്താൽ മാത്രമെ ഗര്‍ഭധാരണം സംഭവിക്കുവെന്ന് ചിലര്‍ ധരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണ്. ഏത് പൊസിഷനിൽ സെക്‌സ് ചെയ്താലും, പുരുഷബീജം സ്‌ത്രീശരീരത്തിനുള്ളിൽ 15 മിനുട്ട് എങ്കിലും ജീവനോടെയുണ്ടെങ്കിൽ ഗര്‍ഭധാരണ സാധ്യത കൂടുതലായിരിക്കും. ഈ പതിനഞ്ച് മിനിട്ട് സമയംകൊണ്ട് വിസര്‍ജ്ജിക്കപ്പെട്ട അണ്ഡത്തിലേക്ക് ബീജങ്ങള്‍ക്ക് എത്താനാകും. അതുകൊണ്ടുതന്നെ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ സെക്‌സ് ചെയ്താലും ഗര്‍ഭധാരണ സാധ്യത കൂടുതലാണ്.

6, തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളിക കഴിച്ചാൽ ഗര്‍ഭധാരണ സാധ്യത ഇല്ലാതാകും!

ഗര്‍ഭനിരോധന ഗുളിക തുടര്‍ച്ചയായി കഴിക്കുന്നതുകൊണ്ട് വന്ധ്യത ഉണ്ടാകില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭനിരോധന ഗുളിക നിര്‍ത്തുന്നതോടെ ഗര്‍ഭധാരണ സാധ്യത കൂടും.

click me!