
വാഷിങ്ടൺ :ചിലർക്ക് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ് താൽപര്യം. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഭക്ഷണത്തിന് വലിയ രുചിയൊന്നും തോന്നില്ല. പ്രത്യേകിച്ച് പ്രായമായവർക്ക്. രുചിയില്ലാത്തത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും ചിലർക്ക് തോന്നില്ല. കണ്ണാടിയെ നോക്കി ഭക്ഷണം കഴിച്ചാൽ ഭക്ഷണം കഴിക്കാനുള്ള താൽപര്യം കൂടുമെന്ന് പഠനം. ജപ്പാനിലെ നാഗോയ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
കണ്ണാടിയെ നോക്കി ഭക്ഷണം കഴിക്കാം അതുമല്ലെങ്കിൽ നമ്മൾ ഭക്ഷണം കഴിക്കുന്ന ചിത്രം അഭിമുഖമായി വയ്ക്കുക.ഇതുവഴി ഭക്ഷണം കഴിക്കാനുള്ള താൽപര്യം കൂടുമെന്നും പഠനത്തിൽ പറയുന്നു. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവർ കണ്ണാടിയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.പ്രായം കൂടിയ ഒരു സംഘം സന്നദ്ധ പ്രവർത്തകരിലാണ് ആദ്യ പരീക്ഷണം നടത്തിയത്.
ഇവർ കഴിക്കുന്നതിനു മുന്നിൽ ഒരു കണ്ണാടി വച്ചു. തുടർന്ന് ചെറുപ്പക്കാരിലും ഇതേ പരീക്ഷണം ആവർത്തിച്ചു. മറ്റൊരു പരീക്ഷണത്തിൽ ഭക്ഷണം കഴിക്കുന്നയാളുടെ മുന്നിൽ അയാൾ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ വച്ചു. കണ്ണാടിയുടെ മുന്നിലിരുന്നവർ നല്ല പോലെ ഭക്ഷണം ആസ്വാദിച്ച് കഴിക്കുന്നത് കാണാമായിരുന്നുവെന്ന് ഗവേഷകയായ നകാതാ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam