മഞ്ഞള്‍ വെറുതേ കലക്കി കുടിക്കാമോ?

Web Desk |  
Published : Mar 22, 2022, 05:44 PM IST
മഞ്ഞള്‍ വെറുതേ കലക്കി കുടിക്കാമോ?

Synopsis

രാവിലെ കുടിക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിന്‍റെ കൂട്ടത്തില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്താലുണ്ടാകുന്ന മാറ്റങ്ങള്‍

മഞ്ഞള്‍ അറിയപ്പെടുന്ന നാട്ടുമരുന്നും വീട്ടുമരുന്നുമൊക്കെയാണല്ലോ! എന്നാല്‍ എങ്ങനെയെല്ലാമാണ് മഞ്ഞള്‍ ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ പലപ്പോഴും നമുക്കിടയില്‍ തര്‍ക്കം നിലനില്‍ക്കാറുണ്ട്. മഞ്ഞള്‍ വെറുതേ വെള്ളത്തില്‍ കലക്കി കുടിക്കുന്നത് തന്നെ പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളാണ് നമ്മളില്‍ വരുത്തുക. 

ശരീരത്തിലെ കൊഴുപ്പിനെ നല്ല തോതില്‍ ചെറുക്കുന്ന ഒന്നാണ് മഞ്ഞള്‍. എന്നും രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉത്തമമാണെന്ന് അറിയാമല്ലോ, അക്കൂട്ടത്തില്‍ ഒരല്‍പം മഞ്ഞള്‍പൊടിയും കലര്‍ത്തുക. കൊളസ്‌ട്രോളുള്ളവര്‍ പ്രത്യേകിച്ചും. ധമനികളില്‍ വച്ച് രക്തം കട്ട പിടിക്കാനുള്ള സാധ്യതകളേയും ഇത് പ്രതിരോധിക്കും. 

റേഡിയേഷനെ എതിര്‍ക്കാനുള്ള കഴിവുള്ളതിനാല്‍ തന്നെ റേഡിയേഷന്‍ മൂലമുണ്ടാകുന്ന കാന്‍സറിന് തടയിടാനും നിത്യേനയുള്ള മഞ്ഞളിന്റെ ഉപയോഗം സഹായകമാകും. 

അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങളെ ചെറുത്ത് തലച്ചോറിലെ കോശങ്ങളെ എക്കാലവും സംരക്ഷിച്ച് നിര്‍ത്താനും മഞ്ഞള്‍ പ്രധാനം തന്നെയാണ്. അതുകൊണ്ടുതന്നെ എന്നും അല്‍പം മഞ്ഞള്‍ ഫ്രഷായി വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഓര്‍മ്മശക്തിയെ ത്വരിതപ്പെടുത്താനും ഉപകരിക്കും. 

ഇനി പറയുന്ന ഗുണം മഞ്ഞള്‍ ഉപയോഗിച്ച് തുടങ്ങിയ കാലത്തേ മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊലി വൃത്തിയാക്കാനും തിളക്കമുള്ളതാക്കനുമുള്ള മഞ്ഞളിന്റെ കഴിവ്. തൊലിപ്പുറത്ത് തേക്കുന്നത് പോലെ തന്നെയാണ് അല്‍പം കഴിക്കുന്നതും. ശരീരത്തിലെ ആകെയുള്ള തൊലിക്കും ഗുണമേകും ഇത്. 

കോശങ്ങളെ സൂക്ഷിക്കും പോലെ തന്നെ കലകളേയും മഞ്ഞള്‍ ഭംഗിയായി സൂക്ഷിക്കുന്നു. സന്ധിവേദനയേയും വാതത്തേയുമെല്ലാം ഇതുവഴി മഞ്ഞള്‍ എളുപ്പത്തില്‍ പ്രതിരോധിക്കുന്നു. അതിനാല്‍ വാതമുള്ളവര്‍ക്കും ഒരു ദിവസം തുടങ്ങാന്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഉത്തമമാണ്. 

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കൊഴുപ്പ് അടിഞ്ഞുപോകാതെ ശരീരത്തെ കാക്കുന്നു. കൊളസ്‌ട്രോളില്‍ നിന്ന് എങ്ങനെ മുക്തി നേടുന്നോ അതുപോലെ പൊണ്ണത്തടിയില്‍ നിന്നും മഞ്ഞള്‍ നമ്മളെ രക്ഷിക്കുന്നു. 

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണല്ലോ ഷുഗര്‍ പിടിപെടുന്നത്. എന്നാല്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നെടുക്കുന്ന ഷുഗറിനെ തുലനപ്പെടുത്തലാണ് മഞ്ഞളിന്റെ മറ്റൊരു ധര്‍മ്മം. ഇതുവഴി പ്രമേഹത്തില്‍ നിന്നും ഒരു പരിധി വരെ മഞ്ഞള്‍ നമ്മളെ രക്ഷപ്പെടുത്തുന്നു. 

ദഹനമില്ലെങ്കില്‍ പിന്നെ ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളൊക്കെ മന്ദഗതിയിലാകും. പിത്താശയത്തില്‍ നിന്ന് പിത്തവും മറ്റ് ദഹന രസങ്ങളും എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ സഹിയക്കുന്നത് കൊണ്ടു തന്നെ മഞ്ഞളിന് ദഹന വ്യവസ്ഥയിലും പ്രധാന സ്ഥാനമാണുള്ളത്. 

പൊതുവേ, എളുപ്പത്തില്‍ പരക്കുന്ന അസുഖങ്ങളാണ് പനി, ജലദോഷം, അണുബാധയൊക്കെ. മികച്ച രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതിലൂടെ സാധാരണയായി എളുപ്പത്തില്‍ പകരുന്ന പകര്‍ച്ച വ്യാധികളില്‍ നിന്നെല്ലാം നമുക്ക് രക്ഷപ്പെടാം. ഇത്തരത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ഉത്തമം എന്നര്‍ത്ഥം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

Health Tips : അമിതമായ മുടികൊഴിച്ചിലുണ്ടോ? ഈ അഞ്ച് ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ
മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ