താരന്‍റെ ശല്യം ഇനി ഉണ്ടാകില്ല; ഇതാ ഒരു എളുപ്പവഴി

Published : Jan 25, 2019, 03:00 PM ISTUpdated : Jan 25, 2019, 03:22 PM IST
താരന്‍റെ ശല്യം ഇനി ഉണ്ടാകില്ല; ഇതാ ഒരു എളുപ്പവഴി

Synopsis

പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. 

പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരന് പരിഹാരമെന്നവണ്ണം നിരവധി എണ്ണകളും ഷാംപൂവും മറ്റ് മരുന്നുകളുമൊക്കെ വിപണിയിലുണ്ട്. എന്നാല്‍ ശാശ്വത പരിഹാരം എവിടെനിന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം. താരനകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു മാര്‍ഗമുണ്ട്. 

അല്‍പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും. അതുപോലെ തന്നെ മറ്റൊരു വഴി- വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക.  ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ഇവ ഒരു മാസം പരീക്ഷിച്ചാല്‍ തലമുടിയിലെ താരന്‍ പോകും.  

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍