പാമ്പുകടിക്ക് പ്രതിവിധി ഇനി കോഴിമുട്ട

By Web DeskFirst Published Apr 17, 2018, 10:41 AM IST
Highlights
  • ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ് ഇത് കണ്ടെത്തിയത്. 

മുട്ടയുടെ മഞ്ഞക്കരുവില്‍നിന്ന് പാമ്പുകടിക്ക് പ്രതിവിധി. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ്  ഇത് കണ്ടെത്തിയത്. നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷത്തിന് മരുന്ന് വികസിപ്പിച്ചത്.  

കോഴിമുട്ടയുടെ മഞ്ഞക്കുരുവില്‍ വിഷം കുത്തിവെച്ചശേഷം അത് ഉല്‍പാദിപ്പിക്കുന്ന ആന്‍റിബോഡി പാമ്പുവിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തുകയും തുടര്‍ഗവേഷണ ശേഷം നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിനുവേണ്ടി പ്രത്യേകം മരുന്നുകള്‍ കണ്ടെത്തുകയുമായിരുന്നു. മൃഗങ്ങളിലും എലികളിലും മരുന്ന് ഇതിനകം വിജയകരമായി പരീക്ഷിച്ചു. 

click me!