'പാചക വൈദഗ്ധ്യം പരീക്ഷിക്കേണ്ട സമയമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്': അഭ്യർത്ഥനയുമായി എറണാകുളം കളക്ടര്‍

By Web TeamFirst Published Mar 26, 2020, 1:53 PM IST
Highlights

സാധങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ പാചക പരീക്ഷണം നടത്തി ഭക്ഷണം പാഴാക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം കളക്ടര്‍ എസ്. സുഹാസ്. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരമൊരു നിർദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചത്. പരിമിതമായ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷണം പാഴാക്കരുതെന്നും കളക്ടർ ഓർമ്മപ്പെടുത്തുന്നു. സാധങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളക്ടര്‍ എസ്. സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വരും ദിവസങ്ങളിൽ പാചക വൈദഗ്ദ്ധ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു ഓർമ്മപ്പെടുത്തൽ, പരിമിതമായ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ദയവായി ഭക്ഷണം പാഴാക്കരുത്. ഇത് പലചരക്ക് കടകളില്‍ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കും. സാധങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. നിങ്ങളുടെ വീടുകളില്‍ ശേഖരിച്ചു വെച്ച സാധനങ്ങള്‍ തീര്‍ക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി ഇടക്കിടെ പലചരക്ക് കടകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് പോലും അപകടകരമാണ്. മിതമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ട സമയമാണിത്. ചിയേഴ്‌സ്!

click me!