​സെൻസിറ്റീവ് ചർമ്മത്തിലുള്ള അസ്വസ്ഥതകളും ചുവപ്പും നീറ്റലും ഒഴിവാക്കാനുള്ള 7 ലളിത വഴികൾ; ഫ്രാഗ്രൻസ് രഹിത ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക, ചർമ്മത്തിന് ബലം നൽകുന്ന മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കുക, സൺസ്‌ക്രീനുകളിൽ മിനറൽ ഫോർമുലകൾ ഉപയോഗിക്കുക.. 

ചിലർക്ക് ചർമ്മ സംരക്ഷണം എന്നത് ഒരു സുഖകരമായ അനുഭവമാണ്. എന്നാൽ സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഇതൊരു വെല്ലുവിളിയാണ്! പുതിയൊരു ഉൽപ്പന്നം ഉപയോഗിക്കുമ്പോഴോ കാലാവസ്ഥ മാറുമ്പോഴോ ചുവന്ന് തടിച്ച്, ചൊറിഞ്ഞ്, നീറാൻ തുടങ്ങുന്ന ആ അവസ്ഥ നമുക്കൊന്ന് ഒഴിവാക്കണ്ടേ? ​സെൻസിറ്റീവ് ചർമ്മത്തെ 'ശാന്തമായി' നിലനിർത്താനും അതിന്റെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാനും സഹായിക്കുന്ന വളരെ ലളിതമായ 7 ലൈഫ്‌സ്റ്റൈൽ ടിപ്പുകൾ ഇതാ:

1. ഫ്രാഗ്രൻസ് ഫ്രീ

സെൻസിറ്റീവ് ചർമ്മത്തിൽ അലർജിയുണ്ടാക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് ഫ്രാഗ്രൻസ്. സിന്തറ്റിക് സുഗന്ധങ്ങളോ അല്ലെങ്കിൽ ചില പ്രകൃതിദത്ത എണ്ണകളോ പോലും പ്രശ്നമുണ്ടാക്കാം. അതിനാൽ ക്ലെൻസർ, മോയ്സ്ചറൈസർ എന്നിവ വാങ്ങുമ്പോൾ 'Fragrance-Free' അല്ലെങ്കിൽ 'Hypoallergenic' എന്ന് എഴുതിയ ലേബലുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സുഗന്ധമില്ലാത്ത ഉൽപ്പന്നങ്ങളാണ് ചർമ്മത്തിന് നല്ലാത്.

2. ക്ലെൻസിംഗ്

സെൻസിറ്റീവ് ചർമ്മത്തെ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും നല്ല ക്ലെൻസർ തെരഞ്ഞെടുക്കണം. പതഞ്ഞുയരുന്ന, സോപ്പും സൾഫേറ്റും ചേർന്ന കടുപ്പമേറിയ ക്ലെൻസറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. പകരം, മൈൽഡ്, സോപ്പ്-ഫ്രീ ക്രീം ക്ലെൻസറുകൾ ഉപയോഗിക്കുക. മുഖം കഴുകുമ്പോൾ ശക്തിയായി തിരുമ്മുകയോ പരുപരുത്ത ടവ്വൽ ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യരുത്. പതുക്കെ, ഇളം ചൂടുവെള്ളത്തിൽ കഴുകി മൃദുവായി ഒപ്പിയെടുക്കുക. ദിവസം രണ്ടു തവണ ക്ലെൻസിംഗ് ധാരാളം മതിയാകും.

3. മോയ്സ്ചറൈസർ

സെൻസിറ്റീവ് ചർമ്മത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് മോയ്സ്ചറൈസർ. ചർമ്മത്തിന്റെ നഷ്ടപ്പെട്ട ഈർപ്പം നിലനിർത്താൻ, സെറാമൈഡുകൾ, ഷിയാ ബട്ടർ, ഹൈലൂറോണിക് ആസിഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ, കട്ടിയുള്ള ക്രീം രൂപത്തിലുള്ള മോയ്സ്ചറൈസറുകൾ തെരഞ്ഞെടുക്കുക. ഇത് ചർമ്മത്തിലെ ചുവപ്പ് കുറയ്ക്കാനും സംരക്ഷണ പാളി ശക്തമാക്കാനും സഹായിക്കും.

4. സൺസ്‌ക്രീൻ

സൂര്യരശ്മി സെൻസിറ്റീവ് ചർമ്മത്തെ വേഗത്തിൽ ചുവപ്പിക്കുകയും കൂടുതൽ സെൻസിറ്റീവാകുകയും ചെയുന്നു. അതിനാൽ സൺസ്‌ക്രീൻ നിർബന്ധമാണ്. സെൻസിറ്റീവ് ചർമ്മമുള്ളവർ കെമിക്കൽ സൺസ്‌ക്രീനുകൾ ഒഴിവാക്കി പകരം, മിനറൽ സൺസ്‌ക്രീനുകൾ , സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയവ ഉപയോഗിക്കുന്നതാണ് ഉചിതം. ഇവ ചർമ്മത്തിൽ നീറ്റലോ അലർജിയോ ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.

5. പരീക്ഷണം വേണ്ട: പാച്ച് ടെസ്റ്റ് നിർബന്ധം

പുതിയൊരു ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ 'റിസ്ക്' എടുക്കാതിരിക്കുക. ഉൽപ്പന്നം മുഖത്ത് പുരട്ടുന്നതിന് മുമ്പ്, ചെവിയുടെ പിന്നിലോ കൈത്തണ്ടയിലോ ചെറിയ അളവിൽ പുരട്ടി 24 മണിക്കൂർ കാത്തിരിക്കുക. അസ്വസ്ഥതകളൊന്നും കണ്ടില്ലെങ്കിൽ മാത്രം ഉപയോഗം തുടരുക. ഇത് നിങ്ങളുടെ ചർമ്മത്തെ അനാവശ്യ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കും.

6. എക്സ്ഫോളിയേഷൻ ഒഴിവാക്കുക

സ്ക്രബ്ബുകൾ പോലുള്ള പരുപരുത്ത എക്സ്ഫോളിയേഷനുകൾ സെൻസിറ്റീവ് ചർമ്മത്തിന് കേടുപാടുകൾ വരുത്തും. അതിനാൽ, എക്സ്ഫോളിയേഷൻ ആവശ്യം വന്നാൽ, ലാക്റ്റിക് ആസിഡ് പോലുള്ള വളരെ മൃദവായ ആസിഡുകൾ ഉപയോഗിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുക. കടുപ്പമുള്ള പീലിങ്ങുകൾ പൂർണ്ണമായും ഒഴിവാക്കുക.

7. കുറഞ്ഞ ചേരുവകൾ, കൂടുതൽ ഫലം

നിങ്ങളുടെ സ്കിൻകെയർ റൂട്ടീൻ കഴിയുന്നത്ര ലളിതമാക്കുക. ഒരേ സമയം അഞ്ചോ ആറോ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചർമ്മത്തെ സമ്മർദ്ദത്തിലാക്കരുത്. ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്‌ക്രീൻ എന്നീ മൂന്ന് അടിസ്ഥാന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ലളിതമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് സെൻസിറ്റീവ് ചർമ്മത്തിന് ഏറ്റവും ഉചിതം.