
ശരീരഭാരവും ക്യാൻസറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പലർക്കും ഇതിനെ കുറിച്ച് സംശയമുണ്ട്. ശരീരഭാരവും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. ക്യാൻസർ ഉണ്ടാകാൻ 3.9 ശതമാനവും കാരണം ശരീരഭാരമാണെന്നാണ് പഠനത്തിൽ പറയുന്നത്. ജേണൽ ക്യാൻസർ എന്ന മാഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്തനാർബുദം, കരളിനെ ബാധിക്കുന്ന ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ ഉൾപ്പെടെ 13 തരം ക്യാൻസറുകൾക്ക് ശരീരഭാരവുമായി ബന്ധമുണ്ടെന്ന് ഗവേഷകനായ ഹ്യൂന സങ് പറഞ്ഞു. 2030 ഓടെ ലോകത്താകമാനം 21.7 മില്യന്‍ പുതിയ ക്യാൻസർ കേസുകളും, 13 മില്യന്‍ ക്യാൻസർ മരണങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സ്തനാർബുദമാണെന്നും പുരുഷന്മാർക്ക് ഏറ്റവും കൂടുതൽ പിടിപെടുന്നത് കരള്‍ ക്യാൻസറാണെന്നും ഗവേഷകർ പറയുന്നു. പൊണ്ണത്തടി ക്യാൻസറിലേക്കുള്ള കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കൊഴുപ്പുള്ള ആഹാരം, വ്യായാമമില്ലായ്മ എന്നിവയാണ് പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam