മുഖത്തെ കറുപ്പ് നിറം മാറാൻ വീട്ടിൽ ചെയ്യാവുന്ന 4 തരം ഫേസ് പാക്കുകൾ

By Web TeamFirst Published Feb 24, 2019, 3:17 PM IST
Highlights

കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് കറുത്ത പാട് മാറുക മാത്രമല്ല മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. ദിവസവും അൽപം കറ്റാർവാഴ ജെൽ, നാരങ്ങ നീര്, റോസ് വാട്ടർ എന്നിവ ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ കറുത്ത പാടുകൾക്ക് കാരണമാകും. മുഖത്തെ കറുത്ത പാട് മാറാൻ വീട്ടിൽ ചെയ്യാവുന്ന 3 തരം ഫേസ് പാക്കുകൾ പരിചയപെടാം... 

കറ്റാർവാഴ ഫേസ് പാക്ക്...

കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് കറുത്ത പാട് മാറുക മാത്രമല്ല മുഖം കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ദിവസവും അൽപം കറ്റാർവാഴ ജെൽ, നാരങ്ങ നീര്, റോസ് വാട്ടർ എന്നിവ ചേർത്ത് 15 മുഖത്തിടുക. ശേഷം ചൂടുവെള്ളം ഉപയോ​ഗിച്ച് മുഖം കഴുകാം. കറുത്ത പാട് മാറുകയും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം മാറുകയും ചെയ്യും. ഡെഡ് സ്കിൻ നീക്കം ചെയ്യാനും ഈ പാക്ക് ​ഗുണം ചെയ്യും.  ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാം. 

ലെമൺ ഫേസ് പാക്ക്....

മുഖത്തെ കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് ലെമൺ ഫേസ് പാക്ക്. സിട്രിക്ക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങ ഡെഡ് സ്കിൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. രണ്ട് സ്പൂൺ നാരങ്ങ നീരും, ഒരു സ്പൂൺ തെെരും ചേർത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ച്ചയിൽ അഞ്ച് തവണ ഈ പാക്ക് പുരട്ടുന്നത് കറുപ്പ് നിറം മാറാൻ നല്ലതാണ്. 

കടലമാവ് ഫേസ് പാക്ക്...

മഞ്ഞളും കടലമാവും പാലും സമം ചേർത്ത് പുരട്ടുന്നത് കറുത്ത നിറം മാറാൻ സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഏറ്റവും യോജിച്ച പാക്കാണിത്. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാം.

പപ്പായ ഫേസ് പാക്ക്...

പപ്പായയിൽ അൽപം നാരങ്ങ നീര് ചേർത്ത് മുഖത്തിടുന്നത് മുഖം തിളക്കമുള്ളതാക്കാനും കറുപ്പ് നിറം മാറാനും സഹായിക്കുന്നു. നാരങ്ങ നീരിന് പകരം പാലിന്റെ പാട വേണമെങ്കിലും ചേർക്കാം. ഈ പാക്ക് 15 മിനിറ്റ് മുഖത്തിട്ട് മസാജ് ചെയ്യുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 


 

click me!