പതിമൂന്ന് കോടിയുടെ ഒരു 'ബ്രാ'

Published : Nov 23, 2017, 01:32 PM ISTUpdated : Oct 04, 2018, 11:27 PM IST
പതിമൂന്ന് കോടിയുടെ ഒരു 'ബ്രാ'

Synopsis

പതിമൂന്ന് കോടിക്ക് എന്തൊക്കെ ചെയ്യാം, പലതും ചെയ്യാം വേണമെങ്കില്‍ ഒരു ബ്രാ വാങ്ങുവാനും ചിലവാക്കാം. ഒരു ബ്രായ്ക്ക് 13 കോടിയോ?, അതേ സത്യമാണ് ലോക പ്രശസ്ത സ്ത്രീകളുടെ ഇന്നര്‍ നിര്‍മ്മാതാക്കളായ വിക്ടോറിയ സീക്രട്ടാണ് ഈ ആഢംബര ബ്രായുടെ നിര്‍മ്മാതാക്കള്‍. ഇവരുടെ വാര്‍ഷിക ഫാഷന്‍ ഷോയിലും താരം ഈ ബ്രാ തന്നെ.

ഇരുപത്തിയേഴുകാരിയായ ബ്രസീലിയന്‍ മോഡല്‍ ലയസ് റിബെയ്‌റോ ആയിരുന്നു പതിമൂന്നു കോടിയുടെ ബ്രാ ധരിച്ച് റാംപില്‍ എത്തിയത്. സ്വര്‍ണ നിറത്തിലുള്ള ചിറകുകള്‍ ധരിച്ച് ഫാന്‍റസി ബ്രായണിഞ്ഞ് ത്രസിപ്പിക്കുന്ന ലുക്കിലാണ് ലിയാ റാംപിലേക്കെത്തിയത്. ബ്രായ്ക്കു ചേരുന്ന ഗോള്‍ഡന്‍ പാന്‍റീസും തൈ ഹൈ ബ്രയന്‍ അറ്റ്വുഡ് ഗ്ലേഡിയേറ്റര്‍ ഹീല്‍സും ലിയയെ മനോഹരിയാക്കി. 

600 കാരറ്റ് തൂക്കമുള്ള ഫാന്‍റസി ബ്രാ 18 കാരറ്റ് സ്വര്‍ണവും ഡയമണ്ടും ഇന്ദ്രനീലക്കല്ലുകളും പുഷ്യരാഗവുമെല്ലാം പതിച്ചതാണ്. മൗവാവാഡ് എന്ന ഡിസൈനിങ് കമ്പനിയാണ് ഇത് ഡിസൈന്‍ ചെയ്തത്. 350ഓളം മണിക്കൂറെടുത്ത് 60000ത്തോളം അമൂല്യമായ കല്ലുകള്‍ പതിപ്പിച്ചാണ് ബ്രാ തയാറാക്കിയത്. ലോകത്തെ ഏറ്റവും വിലയേറിയ അണ്ടര്‍ഗാര്‍മെന്റ്‌സിന്  ഖ്യാതി നേടിയ ഫാന്‍റസി ബ്രാ വിക്ടോറിയ സീക്രട്ട് അവതരിപ്പിച്ചത് 2000ലാണ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ റെഡ്‌ഹോട്ട് ഫാന്‍റസി ബ്രാ. അന്ന് ഒന്നരക്കോടി ഡോളര്‍ വിലവരുന്ന ഈ ഫാന്‍റസി ബ്രാ അണിയാന്‍ ഭാഗ്യം ലഭിച്ചത് ബ്രസീലിയന്‍ മോഡലായ ഗിസ്ലി ബുണ്‍ഡ്‌ചെനാണ്.

ബ്രസീല്‍ മോഡലുകളായ അഡ്രിയാന ലിമ, അലെസാന്‍ഡ് അംബ്രോസിയോ അമേരിക്കന്‍ മോഡലുകളായ ബെല്ല ഹാഡിഡ്, കാര്‍ലീ ക്ലോസ് തുടങ്ങിയ പ്രശസ്തരാണ് വിക്ടോറിയാ സീക്രട്ട് ഫാഷന്‍ ഷോയില്‍ കണ്ണഞ്ചിപ്പിക്കുന്ന അടിവസ്ത്രങ്ങളുമായി ചുവടുവച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം