45 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്മാരില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്നത്

By Web TeamFirst Published Nov 3, 2018, 9:06 PM IST
Highlights

പൊതുവെ പ്രായം കൂടും തോറും സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുളള സാധ്യത കുറയുമെന്ന് പറയാറുണ്ട്. 30-40 വയസ്സുളള സ്ത്രീകളിലെ ഗര്‍ഭധാരണം ഡോക്ടര്‍മാര്‍ അധികം പ്രോത്സാഹിപ്പിക്കാറുമില്ല. പല തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രസവസമയത്ത് ഉണ്ടാകാനുളള സാധ്യതയുളളതുകൊണ്ടാണ് ഇത്.

 

പൊതുവെ പ്രായം കൂടും തോറും സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുളള സാധ്യത കുറയുമെന്ന് പറയാറുണ്ട്. 30-40 വയസ്സുളള സ്ത്രീകളിലെ ഗര്‍ഭധാരണം ഡോക്ടര്‍മാര്‍ പോലും അധികം പ്രോത്സാഹിപ്പിക്കാറില്ല. പല തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രസവസമയത്ത് ഉണ്ടാകാനുളള സാധ്യതയുളളതുകൊണ്ടാണ് ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ത്രീകളുടെ പ്രായം പോലെ തന്നെ പുരുഷന്‍മാരുടെ പ്രായവും പ്രധാനമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

പ്രായക്കൂടുതലുള്ള പുരുഷന്മാരില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാമെന്നാണ് പുതിയ പഠനം. യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. പുരുഷന്‍മാരുടെ പ്രായം കൂടുംതോറും അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച കുറവും തൂക്ക കുറവും ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്മാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ വളര്‍ച്ച കുറവിനുളള സാധ്യത 14 ശതമാനം ആണെന്നും പഠനം വ്യക്തമാക്കുന്നു. നാല് കോടിയിലധികം കുഞ്ഞുങ്ങളിലാണ് പഠനം നടത്തിയത്.

55 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്മാരുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ പ്രമേഹം ഉണ്ടാകാനുളള സാധ്യതയുമുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. 

click me!