​ഗർഭനിരോധനത്തിന് ആപ്പ്, സ്ത്രീകൾ ഈ ആപ്പിനെ കുറിച്ചറിയണം

By Web TeamFirst Published Aug 14, 2018, 7:25 PM IST
Highlights
  • ​ഗർഭനിരോധന  ഉപാധിയായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നു. നാച്വറൽ സൈക്കിൾസ് എന്നു പേരിട്ടിരിക്കുന്ന ആപ്പിന് യുഎസിലെ ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ആണ് അംഗീകാരം നൽകിയത്. 

സെക്സിലേർപ്പെട്ട് കഴിഞ്ഞാൽ  ​ഗർഭിണിയാകുമോ എന്ന് പല സ്ത്രീകളും ഭയപ്പെടാറുണ്ട്. ഇനി അത് വേണ്ട. ​ഗർഭനിരോധന  ഉപാധിയായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നു. നാച്വറൽ സൈക്കിൾസ് എന്നു പേരിട്ടിരിക്കുന്ന ആപ്പിന് യുഎസിലെ ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ആണ് അംഗീകാരം നൽകിയത്. 

ആണവ ഭൗതിക ശാസ്ത്രജ്ഞയായ എലിന ബെർ​ഗ് ലണ്ടാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.  യു.കെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത്  കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെയും അംഗീകാരം ആപ്പിനുണ്ട്. അണ്ഡോത്പാദന സമയം കൃത്യമായി കണ്ടെത്തി ഗർഭം ധരിക്കുന്നതിനും അതു വേണ്ടാത്തവർക്ക്  ​ഗർഭധാരണം തടയുന്നതിനും ഈ ആപ്ലിക്കേഷൻ സഹായിക്കും.

 ഇതൊരു ഗർഭനിരോധന ഉപാധിയായി എഫ്.ഡി.എ അംഗീകരിക്കുകയും ചെയ്തു.ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യുകയാണെങ്കിൽ ആപ്പ് മികച്ച ഗർഭനിരോധന ഉപാധിയാണെന്ന് എഫ്.ഡി.എയുടെ സ്ത്രീകളുടെ ആരോഗ്യവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ടെറി കോർണെലിസൺ പറഞ്ഞു. അതേസമയം ഒരു ഗർഭനിരോധന ഉപാധിയും 100 ശതമാനം ഉറപ്പു നൽകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
 

click me!