അമിതവണ്ണം സെക്സിനെ ബാധിക്കുമോ

By Web TeamFirst Published Aug 14, 2018, 6:30 PM IST
Highlights
  • പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെയും പ്രോസ്റ്റേറ്റിന്റെ പ്രവർത്തനത്തെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഒാഫ് സതേൺ കാലിഫോർണിയ കിക്ക് സ്കൂൾ ഒാഫ് മെഡിസിനിലെ പ്രൊഫസറായ റോബേർട്ട് എ ക്ലോണർ പറയുന്നു.ലൈംഗിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ നില കുറയാൻ അമിതവണ്ണം കാരണമാവുന്നു. 

ഇന്നത്തെ കാലത്തെ ജീവിതരീതിയിൽ പലരും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. വലിച്ചുവാരി ഭക്ഷണം കഴിച്ച് അവസാനം തടി കുറയ്ക്കാൻ മരുന്നുകൾ വരെ കഴിക്കുന്നവരാണ് ഇന്ന് അധികവും. പലരുടെയും സംശയമാണ് അമിതവണ്ണം സെക്സിനെ ബാധിക്കുമോ എന്നത്. അമിതവണ്ണം പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും. പൊണ്ണത്തടി പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുമെങ്കിലും പുരുഷന്മാർക്കാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. 

പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെയും പ്രോസ്റ്റേറ്റിന്റെ പ്രവർത്തനത്തെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഒാഫ് സതേൺ കാലിഫോർണിയ കിക്ക് സ്കൂൾ ഒാഫ് മെഡിസിനിലെ പ്രൊഫസറായ റോബേർട്ട് എ ക്ലോണർ പറയുന്നു.ലൈംഗിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ നില കുറയാൻ അമിതവണ്ണം കാരണമാവുന്നു. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് ഉദ്ധാരണശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അമിതവണ്ണമുള്ളവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഇവരുടെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാവുകയും ടെസ്റ്റോസ്റ്റിറോൺ നില കുറയുകയും ശരീരത്തിൽ പുകച്ചിൽ അനുഭവപ്പെടുകയും ചെയ്തേക്കാം. ഇത്തരക്കാർക്ക് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവയെല്ലാം ഉദ്ധാരണശേഷിക്കുറവിന് കാരണമായേക്കാം.

ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് പുരുഷന്മാരുടെ ലൈംഗികാഗ്രഹം കുറയ്ക്കുകയും വിഷാദത്തിനും ഉത്സാഹക്കുറവിനും കാരണമാവുകയും ചെയ്യും. ഇതെല്ലാം തൃപ്തികരമായ ലൈംഗിക ജീവിതത്തിന് വിലങ്ങുതടിയാവുന്നു.  അമിതവണ്ണം ബീജങ്ങളുടെ എണ്ണം കുറയുന്നതിനും അവയുടെ ചലനശേഷി കുറയുന്നതിനും കാരണമാവും. ഈ രണ്ട് ഘടകങ്ങളും ഒരാളുടെ സന്താനോത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും.

click me!